University News
ഓൺലൈൻ രജിസ്‌ട്രേഷന് ഇനി ഏഴു ദിവസം
സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റർ സ്‌കൂൾ സെന്‍ററുകളിലും നടത്തുന്ന എംഎ, എംഎസ് സി, എംടിടിഎം, എൽഎൽഎം എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പ്രവേശനത്തിന് മാർച്ച് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

പ്രോഗ്രാമുകൾ,യോഗ്യത, പ്രവേശന നടപടികൾ, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂൾ തുടങ്ങിയ വിവരങ്ങൾ www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ് സി, എസ് ടി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും എംബിഎയ്ക്ക് www.admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷ നൽകേണ്ടത്.

പ്രവേശന പരീക്ഷ മേയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

ഫോൺ: 0481 2733595, ഇമെയിൽ: [email protected]
എംബിഎ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2733367 എന്ന ഫോൺ നമ്പറിലും [email protected] എന്ന ഇമെയിലിലും ലഭിക്കും.

സംഗീത സെമിനാർ 26 മുതൽ

സർവകലാശാലയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐയുസിഎസ്എസ്എം) സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിലെ സംഗീത സെമിനാർ 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. നാദോപാസന പ്രസിഡന്‍റ് തിരുവിഴ ജയശങ്കർ, കളിയരങ്ങ് സെക്രട്ടറി എം.ഡി. സുരേഷ് ബാബു, സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് അഭിനയ കലയിലെ സംഗീതത്തെക്കുറിച്ച് കോട്ടയ്ക്കൽ മധുവും സോപാന സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അമ്പലപ്പുഴ വിജയകുമാറും പ്രഭാഷണം നടത്തും. വൈകുന്നേരം 4.30 മുതൽ കോട്ടയ്ക്കൽ മധു, കലാനിലയം രാജീവ്, ഹരിരാഗ് നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ജുഗൽബന്ദി.

27ന് രാവിലെ 10ന് രാജലക്ഷ്മി തിരുവനന്തപുരവും നിരുപമ എസ് ചിരാതും നയിക്കുന്ന ക്ലാസിക്കൽഗസൽ സംഗീത പരിപാടി. സംഗീത സംവിധാനത്തിന്റെ ആശയത്തെക്കുറിച്ച് 11.45ന് ജെയ്സൺ ജെ. നായരും കച്ചേരി ധർമ്മംസാഹിത്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഉച്ചകഴഞ്ഞ് രണ്ടിന് ഇ.എൻ. സജിത്തും പ്രഭാഷണം നടത്തും.

വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർവകലാശാലാ സിൻഡിക്കറ്റംഗം ഡോ. കെ.എം. സുധാകരൻ, ഐയുസിഎസ്എസ്എം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രഫ. കെ.എസ്. ശ്രീലത, സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. ബീന മാത്യു, കോളജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ പി.ആർ. ബിജു തുടങ്ങിയവർ പങ്കെടുക്കും.

വിദേശ ഇന്റേൺഷിപ്പോടെ പിജി; സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പഠിക്കാം

സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എംടെക്, എംഎസ് സി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എംടെക്, എനർജി സയൻസ് ആൻഡ് ടെക്നോളജി, എനർജി സയൻസ് സ്പെഷലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയൽ സയൻസ് വിഷയങ്ങളിൽ എംഎസ് സി എന്നിവയാണ് കോഴ്സുകൾ. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഊർജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദ ഗവേഷണത്തിന് അവസരം നൽകുന്ന പ്രോഗ്രാമുകളിൽ എല്ലാ സെമസ്റ്ററുകളിലും ഇന്റേഷൺഷിപ്പുണ്ട്. എംടെക്കിന് ഒരു വർഷവും എംഎസ് സിക്ക് ആറു മാസവും വിദേശ റിസർച്ച് ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ ഇതുവരെ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിദേശ സർവകലാശാലകളിലോ ർജ വ്യവസായ മേഖലകളിലോ ഗവേണഷ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും നിലവിൽ വിദേശ സർവകലാശാലകളിൽ ഗവേഷണം നടത്തിരവരുന്നു. ഗവേഷണ മികവുള്ളവർക്ക് ഒരു വർഷത്തെ വിദേശ ഇന്‍റേൺഷിപ്പിനു ശേഷം അതേ സ്ഥാപനങ്ങളിൽ പിഎച്ച്ഡിക്കും അവസരം ലഭിക്കും.

നാനോസയൻസ് ആൻഡ് നാനോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമർ സയൻസ് എന്നിവയിൽ ഏതിലെങ്കിലും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എംഎസ് സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് എംടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.നാനോസയൻസ് ആൻഡ് നാനോടെക്നോളജി, കെമിക്കൽ എൻജിനിയറിംഗ്, പോളിമർ എൻജിനിയറിംഗ്, പോളിമർ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബിടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, നാനോസയൻസ് ആൻഡ് നാനോടെക്നോളജി, പോളിമർ കെമിസ്ട്രി ആൻഡ് റിന്യൂവബിൾ എനർജി എന്നിവയിൽ ബിഎസ് സി അല്ലെങ്കിൽ ബിഎസ് യോഗ്യതയുള്ളവർക്ക് എംഎസ് സി മെറ്റീരിയൽ സയൻസിന് അപേക്ഷിക്കാം. എംഎസ് സി ഫിസിക്സിനും കെമിസ്ട്രിക്കും അതത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കാണ് അവസരം.

പൊതുപ്രവേശനപരക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാർച്ച് 30 വരെ cat.mgu.ac.in വഴി അപേക്ഷ നൽകാം. ഫോൺ7736997254, 9446882962, വിശദവിവരങ്ങൾ sem.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ; സമയപരിധി നീട്ടി

രണ്ടും എട്ടും സെമസ്റ്ററുകൾ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പരീക്ഷകൾക്ക് മാർച്ച് 30 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ഏപ്രിൽ ഒന്നു വരെ ഫൈനോടു കൂടിയും ഏപ്രിൽ രണ്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പേപ്പർ ഉൾപ്പെടുത്തി

നാലാം സെമസ്റ്റർ എംകോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2015,2016 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഡിസംബർ 2023) പരീക്ഷയിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ഏപ്രിൽ 19ന് നടക്കും.

പിഎച്ച്ഡി കോഴ്‌സ് വർക്ക് ഫലം

സർവകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ 2021 അഡ്മിഷൻ (ഫുൾ ടൈം ആൻഡ് പ്രാർട്ട് ടൈം), 2020 അഡ്മിഷൻ (പാർട്ട് ടൈം) വിദ്യാർഥികൾക്കു കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ പിഎച്ച്ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാല റിസർച്ച് ഓൺലൈൻ പോർട്ടലിലെ ഗവേഷണവിദ്യാർഥികളുടെ പ്രൊഫൈലിൽ ഫലം ലഭിക്കും. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഏപ്രിൽ ആറു വരെ സമർപ്പിക്കാം.

മേഴ്‌സി ചാൻസ് ഫീസ്

ഒന്നു മുതൽ നാലു വരെ വർഷ ബിഎസ് സി എംഎൽടി(2015,2016 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 20082013 അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷ എഴുതുന്ന ആദ്യ മേഴ്‌സി ചാൻസ് വിദ്യാർഥികൾ ഒരു വർഷത്തേയ്ക്ക് 5795 രൂപയും രണ്ടാം മേഴ്‌സി ചാൻസ് വിദ്യാർഥികൾ ഒരു വർഷത്തേയ്ക്ക് 8110 രൂപയും സ്‌പെഷൽ ഫീസ് പരീക്ഷാഫീസിനൊപ്പം അടയ്ക്കണം

ഒന്നു മുതൽ മൂന്നു വരെ വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി(2008 2014 അഡ്മിഷനുകൾ ഫൈനൽ മേഴ്‌സി ചാൻസ്) വിദ്യാർഥികൾ ഒരു വർഷത്തേയ്ക്ക് ഫൈനൽ മേഴ്‌സി ചാൻസ് ഫീസായ 11580 രൂപ പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബിവോക് റിന്യുവബിൾ എനർജി മാനേജ്‌മെന്‍റ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റ് (2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം, ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ ആറു മുതൽ ആലുവ ശ്രീ ശങ്കര കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബിവോക് അഗ്രികൾച്ചർ ടെക്‌നോളജി(2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം, ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 15ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കളിനറി ആർട്‌സ് (സിബിസിഎസ് 2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബയോഇൻഫോമാറ്റിക്‌സ്(സിബിസിഎസ് 2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ മുതൽ അടത്തല എംഇഎസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബിവോക് അഗ്രോ ഫുഡ് പ്രോസസിംഗ്(2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്‌കീം മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ ഒന്പതിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്‌സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രം മാറ്റി

26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഇടക്കൊച്ചി, സിയന കോളജ് ഫോർ പ്രൊഫഷണൽ സ്റ്റഡീസിൽ രജിസ്റ്റർ ചെയത വിദ്യാർഥികളുടെ സബ്‌സെൻറർ മാറ്റി അനുവദിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തൃക്കാക്കര, കെഎംഎം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ പരീക്ഷയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.