മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും നടത്തുന്ന ബിരുദാന്തര ബിരുദ പ്രോഗ്രാമുകളില്‍ 2024 അക്കാദമിക് വര്‍ഷം പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന സയപരിധി മേയ് അഞ്ചുവരെ നീട്ടി.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എംഎ, എംഎസ്സി, എംടിടിഎം, എല്‍എല്‍എം, എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണു പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുക. എല്ലാ പ്രോഗ്രാമുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് നല്കിയാല് മതിയാകും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ നിര്‍ദിഷ്ഠ യോഗ്യത നേടിയിരിക്കണം. പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രവേശന പരീക്ഷ മേയ് 17,18 തീയതികളില്‍ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന വെബ് സൈറ്റ് വഴിയും എംബിഎയ്ക്ക് https://admission.mgu.ac.in എന്ന സൈറ്റു വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.
ഫോണ്‍: 0481 2733595, ഇമെയില്‍:
[email protected]. എംബിഎ പ്രോഗ്രാമിന്റെ വിവരങ്ങള്‍ക്ക്: 0481 2733367, ഇമെയിൽ
[email protected].
പിഎച്ച്ഡി എന്‍ട്രന്‍സ്; ഏപ്രില്‍ എട്ട മുതല്‍ അപേക്ഷിക്കാം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പി.എച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ എട്ടു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്നോ മറ്റേതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നോ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് അവസരം. അംഗീകൃത ഏജന്‍സികളുടെ അക്രഡിറ്റേഷനുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഇതേ യോഗ്യത നേടിയവരെയും പരിഗണിക്കും. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. മേയ് 17, 18 തീയതികളിലാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ് ( 1225 രൂപ, എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് 610 രൂപ) ഓണ്‍ലൈനില്‍ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ https://researchonline.mgu.ac എന്ന പോര്‍ട്ടലില്‍ ലഭിക്കു. ഫോണ്‍: 04812733568, 04812733337, ഇമെയില്‍
[email protected] എംജി ഓണ്‍ലൈന്‍ എംബിഎ; അപേക്ഷിക്കാന്‍ ഇന്നുകൂടി അവസരം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ എംബിഎയുടെ ആദ്യ ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്ന് അല്ലെങ്കില്‍ സവര്വകലാശാലാ അംഗീകരിക്കുന്ന മറ്റ് സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ പ്രോഗ്രാമിനു തുല്യമായി യുജി സി അംഗീകരിച്ച എംബിഎയ്ക്ക് എഐസടിഇയുടെ അംഗീകാരവുമുണ്ട്.
പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാവില്ല. രണ്ടു വര്‍ഷത്തെ പഠനകാലത്ത് ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ എത്തേണ്ടതില്ല. ഹ്യൂന് റിസോഴ്സ് മാനേജ്മെന്റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ ഐച്ഛിക (ഇലക്ടീവ്സ്) വിഷയങ്ങളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. വിദ്യാര്‍ഥികളുടെ സൗകര്യവും താത്പര്യവുമനുസരിച്ച് പഠിക്കാന്‍ കഴിയുന്ന പ്രോഗ്രാമിന് പ്രായപരിധി ഇല്ല. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമുണ്ട്.
വിശദ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍വകശാലാ വെബ്സൈറ്റ് (www.mgu.ac.in) അല്ലെങ്കില്‍ https://cdoeadmission.mgu.ac.in/ എന്ന ലിങ്ക് പരിശോധിക്കാം. ഫോണ്‍: 04812733293, 8547992325. ഇമെയില്‍:
[email protected]..
പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ്മാസ്റ്റര് ഓഫ് കൊമേഴ്സ്(2108,2017 അഡ്മിഷനുകള്‍ സെപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മേയ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 12 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
പരീക്ഷ മാറ്റി അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം(2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
എംഎഡ് (സിഎസ്എസ് 202224 ബാച്ച് റെഗുലര്‍) രണ്ടാം പരീക്ഷയുടെ ഏപ്രില്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എക്സ്റ്റേണല്‍ പരീക്ഷ (അഡ്വാന്‍സ്ഡ് റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്)ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനു മാറ്റമില്ല.
പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ(2023 അഡ്മിഷന് റെഗുലര്‍, 2022, 2021, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2016, 201, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ എട്ടു വരെ ഫീസ് അടച്ച് അുപേക്ഷ നല്‍കാം. ഫൈനോടു കൂടി ഏപ്രില്‍ 11നും സൂപ്പര്‍ ഫൈനോടു കൂടി ഏപ്രില്‍ 15നും അപേക്ഷ സ്വീകരിക്കും.