University News
സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
എംജി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന്‍ പ്രോഗ്രാമുകളുണ്ട്.
വിജ്ഞാപനവും അപേക്ഷാ ഫോറവും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9188374553

എംഎസ്ഡബ്ല്യു; 15 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്(എംഎസ്ഡബ്ല്യു) പ്രോഗ്രാമിന്റെ അടുത്ത ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്മ്യൂണിറ്റി ഡവലപ്മെന്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ സ്പെഷലൈസേഷനുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും സംവരണാനുകൂല്യം ഉള്ളവര്‍ക്കും നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. www.iucds.mgu.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 9495213248, 9483429290, 8891391580

അപേക്ഷ; സമയപരിധി നീട്ടി

രണ്ടും എട്ടും സെമസ്റ്ററുകള്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി പരീക്ഷകള്‍ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. നാലിനു ഫൈനോടെയും അഞ്ചിനു സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംസിഎ (20172019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് (അഫിലിയേറ്റഡ് കോളജുകള്‍), 2015 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്(അഫിലിയേറ്റഡ് കോളജുകള്‍, സീപാസ്), 20122014 അഡ്മിഷനുകള്‍ മൂന്നാം മേഴ്സി ചാന്‍സ്/ ലാറ്ററല്‍ എന്‍ട്രി 2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഒന്നാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2014,2015 അഡ്മിഷനുകള്‍ മൂന്നാം മേഴ്സി ചാന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാളെ ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് കളിനറി ആര്‍ട്സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2024) പരീക്ഷയുടെ പ്രക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമനില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ് സ്പെഷ്യല്‍ റീഅപ്പിയറന്‍സ് 2021 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മാത്രം) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാലിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഇന്റേണല്‍ റീഡു

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നു മുതല്‍ പത്തു വരെ സെമസ്റ്ററുകള്‍ എല്‍എല്‍ബി (2011 അഡ്മിഷന്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ(ക്രിമിനോളജി), ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്സ്), 20122017 അഡ്മിഷനുകള്‍ പഞ്ചവത്സര ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി) പ്രോഗ്രാമുകളുടെ ഇന്റേണല്‍ റീഡു പരീക്ഷകള്‍ക്ക് 22 വരെ അസിസ്റ്റന്റ് രജിസ്ട്രാര്‍ 22(പരീക്ഷ)യ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓരോ സെമസ്റ്ററിനും 5000 രൂപ സ്പെഷല്‍ ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റര്‍ ബിപിഇഎസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2016, 2017, 2018, 2019 അഡ്മിഷനുകള്‍റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് എട്ടു വരെ അപേക്ഷ നല്‍കാം. 11 വരെ ഫൈനോടെയും 15 വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളജുകളില്‍ നടത്തി വരുന്ന ഇന്റഗ്രേറ്റഡ് എംഎ, എംഎസ്‌സി പ്രോഗ്രാമുകളുടെ 2023 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷാഫലം സാങ്കേതിക പിഴവ് പരിഹരിച്ച് പുനഃപ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് നേരിട്ട് സമര്‍പ്പിക്കാം.

പരീക്ഷാ ഫലം

കഴിഞ്ഞ വര്‍ഷ മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി (2017 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 20142016 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.