University News
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ 15ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ 30ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പേപ്പര്‍ ഉള്‍പ്പെടുത്തി

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്(സ്പെഷല്‍ റീഅപ്പിയറന്‍സ് 2021 അഡ്മിഷന്‍ ബാച്ചിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കു മാത്രം മാര്‍ച്ച് 2024) പരീക്ഷയില്‍ ബിഎസ്എം പ്രോഗ്രാമിന്റെ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്റ് ഹ്യൂമണ്‍ റൈറ്റ്സ് ഇന്‍ സ്പോര്‍ട്ട്സ് എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ 23ന് നടക്കും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റര്‍ ബി.എസ്.സി മോഡല്‍ മൂന്ന് ഇലക്ട്രോണിക്സ്, മോഡല്‍ 3 കംപ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ്് ഇലക്ട്രോണിക്ക്സ് (സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 20172020 അഡ്മിഷനുകള്‍ റിഅപ്പിയറന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷ മേയ് രണ്ടു മുതല്‍ വിവിധ കേ്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി

ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ബിസിനസ്സ് മാനേജ്മെന്റ്(സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ് 18 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 15 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

കഴിഞ്ഞ വര്‍ഷം മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് വോക്കല്‍(20172018 അഡ്മിഷന്‍ സപ്ലിമെന്ററി, 20142016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ് പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 16 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബി.കോം(മോഡല്‍ 1,2,3) (2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017,2018,2019,2020,2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 11 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

2022 ഒക്ടോബറിലെ വിജ്ഞാപനം പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ നടത്തിയ നാലം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎ മോഡല്‍ 1,2,3(200912 അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്റും മെഴ്സി ചാന്‍സും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി ആന്‍ഡ് ആന്ത്രപ്പോളജി(2023 അഡ്മിഷന്‍, സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 16 വരെ വകുപ്പു മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംടിടിഎം(2023 അഡ്മിഷന്‍, ടൂറിസം ആന്‍ഡ്് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കല്‍റ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 16 വരെ ഡയറക്്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

ടെക്നിക്കല്‍ അസിസ്റ്റന്റ്; അപേക്ഷിക്കാം

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എല്‍സി, എഐ, ഇഡബ്ല്യുഎസ് എന്നീ സംവരണ വിഭാഗങ്ങളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കാണ് നിയമനം.

കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 20000 രൂപ. പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.(പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകള്‍ അനുവദിക്കും).
താല്‍പര്യമുള്ളവര്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മറമ5@ാഴൗ.മര.ശി എന്ന ഇമെയില്‍ വിലാസത്തില്‍ വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനും ലഭിക്കത്തക്ക വിധം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.