പിജി ഏകജാലക പ്രവേശനം: ഫൈനൽ അലോട്ട്മെന്റ് നടത്തും
ഏകജാലകം വഴിയുളള പിജി പ്രവേശനത്തിനുളള ഫൈനൽ അലോട്മെന്റ് നടത്തും. ഇതിനായി നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കുവേണ്ടി സ്പെഷൽ അലോട്ട്മെന്റ് നടത്തും. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലുടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുളള ആപ്ലിക്കേഷൻ നന്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പറും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. ഇതിനായി 14 മുതൽ 15നു വൈകുന്നേരം അഞ്ചുവരെ പുതുതായി ഓപ്ഷൻ നൽകാം. ഫൈനൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഇതിനായി അപേക്ഷകൻ തന്റെ നിലവിലുളള ആപ്ലിക്കേഷൻ നന്പറും പാസ് വേഡും ഉപയോഗിച്ചwww.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അകൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പറും പഴയ പാസ് വേഡും ലോഗിൻ ചെയ്യുക. പുതിയ ആപ്ലിക്കേഷൻ നന്പർ പീന്നിടുളള ആവശ്യങ്ങൾക്കായി സൂക്ഷിച്ച് വയ്ക്കണം.
അപേക്ഷകന്റെ പീന്നിടുളള ആവശ്യങ്ങൾക്കായുളള ആപ്ലിക്കേഷൻ നന്പർ പുതിയതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പറായിരിക്കും. ലോഗിൻ ചെയ്തതിനുശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുളള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. ഫൈനൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതുയി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയതിനുശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുളള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷനായി www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക.
ഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് 18നു പ്രസിദ്ധീകരിക്കുന്നതും അലോട്ട്മെന്റ് ലഭിക്കുന്നവർ 19നു മുന്‍പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. ഫൈനൽ അലോട്ട്മെന്റിന്റെ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയിട്ടുളളവരെ ഒഴിവാക്കി 22ന് രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒരോ അലോട്ട്മെന്റുകളിലും പ്രവേശനം നേടിയവർ ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരെ തുടർ അലോട്ട്മെന്റുകളിൽ അവരുടെ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതായിരിക്കില്ല.
സീറ്റ് ഒഴിവ്
എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എംഎ 2018 അധ്യയനവർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ് ബാച്ചിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്റ്റ്സ് പ്രകാരം യോഗ്യരായ താൽപര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 19നു വൈകുന്നേരം അഞ്ചിനു മുൻപ് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ രജിസ്ട്രേഷൻ നടത്തണം. 04812731039.
പരീക്ഷ ഫലം
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് 2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് ഫാക്കൽറ്റി, സിഎസ്എസ് പരീക്ഷ ഫലം പ്രസിദ്ധികരിച്ചു.
പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട വിലപ്പെട്ട വിദ്യാഭ്യാസ രേഖകൾ ലഭ്യാമാക്കാൻ എംജി സർവകലാശാല 25 ന് കനിവ് 2018 എന്ന പേരിൽ അദാലത്ത് സംഘടിപ്പിക്കും. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന പ്രത്യേക പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം അതിന്റെ പകർപ്പെടുത്ത് ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെയോ അല്ലെങ്കിൽ മറ്റു റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം 19നകം, ഡെപ്യൂട്ടി രജിസ്ട്രാർ എട്ട് (പരീക്ഷ) മോണിറ്ററിംഗ് സെൽ, എംജി സർവകലാശാല, കോട്ടയം 686560 എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം. വ്യത്യസ്ത കോഴ്സുകൾക്ക് പ്രത്യേകം അപേക്ഷകൾ നൽകണം. തികച്ചും സൗജന്യമായാണ് സർവകലാശാല നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നത്. തയ്യാറായ സർട്ടിഫിക്കറ്റുകൾ 25ന് നടക്കുന്ന അദാലത്തിൽ വിതരണം ചെയ്യും.
9746447287/04812731560
ബിരുദ ഏകജാലകം: മൂന്നാം ഫൈനൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. മൂന്നാം ഫൈനൽ അലോട്ട്മെന്റിൽ പ്രവേശനത്തിനു അർഹത നേടിയവർ 14നു വൈകുന്നേരം 4.30നു മുന്‍പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം.
സർവകലാശാല ഏകജാലകം വഴിയുളള ബിരുദ പ്രവേശനത്തിനുളള (2018) മൂന്നാം ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മൂന്നാം ഫൈനൽ അലോട്ട്മെന്റ ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 14നു വൈകുന്നേരം 4.30 നു മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 14നകം ഫീസ് അടക്കാത്തവരുടെയും അടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും.
ബിപിഎഡ് ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ്
ഏകജാലകം വഴിയുളള ബിപിഎഡ്, ബിഎൽഐഎസ്സി പ്രവേശനത്തിനുളള സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ഇതിനായി ഇന്നു വൈകുന്നേരം അഞ്ചു വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കുവേണ്ടി സ്പെഷൽ അലോട്ട്മെന്റ് നടത്തും. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലുടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുളള ആപ്ലീക്കേഷൻ നന്പറും പാസ് വേർഡും ഉപയോഗിച്ച് അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പറും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നിടുളള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ച് വയ്ക്കണം. അപേക്ഷകന്റെ പീന്നിടുളള ആവശ്യങ്ങൾക്കായുളള ആപ്ലിക്കേഷൻ നന്പർ പുതിയതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പറായിരിക്കും. ലോഗിൻ ചെയ്തതിനുശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുളള തെറ്റുകൾ കടന്നുകൂടിയുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാം. മേൽ പറഞ്ഞ വിഭാഗത്തിൽ പെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയതിനുശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക.
അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുളള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. www.c ap.mgu.ac.in .