ഓണ്‍ലൈൻ സേവനങ്ങൾ പുതിയ സെർവറിലേക്ക്; എംജിയിൽ ഏഴിന് ഇ-പേയ്മെന്റില്ല
ഓണ്‍ലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റി പുതിയ സെർവർ സംവിധാനത്തിലേക്ക് മാറുന്നു. സെർവർ മാറ്റം നടക്കുന്നതിനാൽ ർവകലാശാലയിലെ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനത്തിലൂടെ നാളെ ഫീസടയ്ക്കുവാൻ സാധിക്കില്ല.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2017 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്. (2013 മുതൽ 2016 അഡ്മിഷൻ വരെ റീഅപ്പിയറൻസ്) പരീക്ഷാഫീസ് 10 വരെ അടയ്ക്കാം. 50 രൂപ പിഴയോടെ 12 വരെയും 500 രൂപ പിഴയോടെ 15 വരെയും ഫീസടയ്ക്കാം.
പരീക്ഷാ തീയതി
മൂന്നാം വർഷ ബിഫാം (റഗുലർ് സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ ആരംഭിക്കും. അപേക്ഷ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 31 മുതൽ ആരംഭിക്കും. അപേക്ഷ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
പ്രാക്്ടിക്കൽ
2018 ജൂണ്‍, ജൂലൈ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ എംഎ മൃദംഗം (കോർ, കോംപ്ലിമെന്ററി സിഎസ്എസ് റഗുലർ, സപ്ലിമെന്ററി), ബിഎ കഥകളി സംഗീതം (കോംപ്ലിമെന്ററി സിബിസിഎസ് റഗുലർ) പരീക്ഷകളുടെ പ്രാക്്ടിക്കൽ എട്ടു മുതൽ 11 വരെ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ഒന്നും രണ്ടും വർഷ (ഫസ്റ്റ് ആന്റ് ഫൈനൽ) എംഎഫ്എ (റഗുലർ, സപ്ലിമെന്ററി) ഓഗസ്റ്റ് 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ 15 മുതൽ നവംബർ രണ്ടു വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.