മൂന്നും നാലും സെമസ്റ്റർ ബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2018 മേയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ ബിഎ സിബിസിഎസ്എസ് പ്രൈവറ്റ് (മോഡൽ ഒന്ന്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് രണ്ടു വരെ അപേക്ഷിക്കാം.
2018 മേയിൽ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ (അങ്കമാലി സെന്റർ) നടന്ന രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.
2018 നവംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പാർട്ട് ടൈം സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റൻസീവ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (സയൻസസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിലെ ആറ്, അവസാന സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് രണ്ടു വരെ അപേക്ഷിക്കാം.
പരിശീലനം നാളെ
കോളജുകളിലെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള അധ്യാപകഅനധ്യാപക ജീവനക്കാർക്കുള്ള പരിശീലന പരിപാടി നാളെ നടക്കും. സർവകലാശാല അസംബ്ലി ഹാളിൽ രാവിലെ 9.45 മുതൽ 12.45 വരെയാണ് പരിപാടി.
രജിസ്ട്രേഷൻ രാവിലെ ഒൻപതു മുതൽ.
പ്രവേശന പരീക്ഷ നാളെ
സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എംഫിൽ കംപ്യൂട്ടർ സയൻസ് പ്രവേശന പരീക്ഷ നാളെ രാവിലെ 10ന് നടക്കും. സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖ പരീക്ഷയിലും പങ്കെടുക്കാൻ ഹാൾടിക്കറ്റിനൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0481 2731037.