യുജി ഏകജാലകം: ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനത്തിനുള്ള സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പു വരുത്തണം. നാളെ വൈകുന്നേരം നാലിന് മുന്‍പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രവേശനം ലഭിച്ചേക്കാവുന്ന കോളജിൽ ഇന്നു രാവിലെ 10ന് ഹാജരാകണം. സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വോട്ടകളിലെ സീറ്റുകളിലേക്ക് ഇന്റർ ചെയ്ഞ്ചബിലിറ്റി ഉള്ളതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രവേശന സാധ്യത അറിയുന്നതിനായി അതത് കോളജുകളുമായി ബന്ധപ്പെടണം.
ബിരുദപ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു31ന് വൈകുന്നേരം അഞ്ചുവരെ തിരുത്തലുകൾ വരുത്താം, ഓപ്ഷൻ പുതുക്കാം
ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ വൈകുന്നേരം അഞ്ചുവരെ ഓപ്ഷനുകൾ പുതുക്കാം. ഓണ്‍ലൈൻ അപേക്ഷയിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ നാളെ വൈകുന്നേരം അഞ്ചിനകം തിരുത്തലുകൾ വരുത്താം. ഉചിതമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകർ ഓപ്ഷൻ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്കും ട്രയൽ അലോട്ട്മെന്റുകളിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ക്യാപ് വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ പുതുതായി നൽകുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഇതിനാവശ്യമായ വിവരങ്ങൾ എന്ന വബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഒന്നാം അലോട്ട്മെന്റ് ജൂണ്‍ ആറിന് പ്രസിദ്ധീകരിക്കും.
പിജി പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ രണ്ടുവരെ നീട്ടി
ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടുവരെ ദീർഘിപ്പിച്ചു. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടികജാതി, പട്ടികവർഗ, സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (ഇബിഎഫ്സി), മുന്നോക്ക സമുദായത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റ് ജൂണ്‍ ഏഴിന് നടക്കും.
പ്രിൻസിപ്പൽ പോർട്ടൽ മുഖേന ഫീസടയ്ക്കണം
രണ്ടാം സെമസ്റ്റർ പിജി സിഎസ്എസ് (സപ്ലിമെന്ററി2017 അഡ്മിഷൻ) പരീക്ഷയെഴുതേണ്ട വിദ്യാർഥികളിൽ ഫീസടയ്ക്കാനുള്ളവർ അതത് പ്രിൻസിപ്പലിന്റെ പോർട്ടൽ മുഖാന്തിരം പരീക്ഷ രജിസ്ട്രേഷനുള്ള ഫീസടയ്ക്കണം.
ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ; അപേക്ഷിക്കാം
ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി), ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ജൂണ്‍ 14 വരെ അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 15 ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരവും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.
എംഎഡ് സ്പെഷൽ എജ്യൂക്കേഷൻ; അപേക്ഷിക്കാം
മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളജ് ഫോർ സ്പെഷൽ എജ്യൂക്കേഷനിലെ എംഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി സിഎസ്എസ്) പ്രോഗ്രാമിന് അപേക്ഷിക്കാം. ജൂണ്‍ 14 വരെ അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 15 ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരവും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.
എംഎച്ച്ആർഎം കോഴ്സിന് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ എംഎച്ച്ആർഎം. കോഴ്സിന് അപേക്ഷിക്കാം. ജൂണ്‍ മൂന്നു വരെ അപേക്ഷകൾ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂണ്‍ ഏഴിന് പ്രസിദ്ധീകരിക്കും. ജൂണ്‍ 17 ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരവും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും.
ബിബിഎ എൽഎൽബി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിബിഎ എൽഎൽബി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് രാവിലെ 10ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷൻ കാർഡും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. അഡ്മിഷൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 04812310165, 9446427447, 8547720276.
പ്രാക്്ടിക്കൽ
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്്ടിക്കലും പ്രോജക്്ട് വൈവയും ജൂണ്‍ ആറ്, ഏഴ്, 10, 11 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ബിഎസ്സി ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി (റെഗുലർ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ രേഖകൾ സഹിതം ജൂണ്‍ മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ സിഎസ്പി രണ്ട് സെക്ഷനിൽ (റൂം നന്പർ 226) എത്തണം.
പരീക്ഷഫലം
2018 ഡിസംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മലയാളം, ഇംഗ്ലീഷ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി (സിഎസ്എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.