ടാ​റ്റ മോ​ട്ടോ​ഴ്സ് ​ടാ​റ്റ മോ​ട്ടോ​ഴ്സ് ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ വാ​ഹ​ന​മാ​യ അ​ൾ​ട്രോ​സി​ന്‍റെ ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ വാ​ഹ​ന​മാ​യ അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ് ലി​ഫ്റ്റ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി. ആ​ദ്യ മോ​ഡ​ൽ ഇ​റ​ങ്ങി അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ടാ​റ്റ ആ​ൾ​ട്രോ​സി​ന്‍റെ മു​ഖം മി​നു​ക്കു​ന്ന​ത്.

സ്റ്റൈ​ലി​ഷ് ലു​ക്ക് മാ​ത്ര​മ​ല്ല, ഫീ​ച്ച​റു​ക​ളി​ലും ഇ​ന്‍റീ​രി​യ​റി​ലും മാ​റ്റം വ​രു​ത്തി​യാ​ണ് ആ​ൾ​ട്രോ​സ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട്, പ്യു​വ​ർ, ക്രി​യേ​റ്റീ​വ്, അ​കം​പ്ലി​ഷ്ഡ് എ​സ്, അ​കം​പ്ലി​ഷ്ഡ് പ്ല​സ് എ​സ് എ​ന്നീ മോ​ഡ​ലു​ക​ളി​ലാ​ണ് പു​ത്ത​ൻ ആ​ൾ​ട്രോ​സ് എ​ത്തു​ന്ന​ത്.

ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് 6.89 ല​ക്ഷം മു​ത​ൽ 11.49 വ​രെ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല. ഡ്യൂ​ണ്‍ ഗ്ലോ, ​എം​ബ​ർ ഗ്ലോ, ​പ്യു​വ​ർ ഗ്രേ, ​റോ​യ​ൽ ബ്ലൂ, ​പ്രി​സ്റ്റൈ​ൻ വൈ​റ്റ് എ​ന്നീ അ​ഞ്ച് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലാ​ണ് പു​തി​യ അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ലു​ക്ക്

അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റി​ന്‍റെ മു​ൻ ഭാ​ഗ​ത്ത് ത​ന്നെ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ക​ന്പ​നി വ​രു​ത്തി​യി​ട്ടു​ണ്ട്. ഹെ​ഡ്ലാ​ന്പ് യൂ​ണി​റ്റി​ൽ സ്ലീ​ക്ക​ർ എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ൾ പു​തി​യ ഫീ​ച്ച​റാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ഹ​ന​ത്തി​ലെ പു​തി​യ 3ഡി ​ഗ്രി​ല്ല്, എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പ് എ​ന്നി​വ നെ​ക്സോ​ണ്‍, ക​ർ​വ്, ഹാ​രി​യ​ർ, സ​ഫാ​രി എ​ന്നീ മോ​ഡ​ലു​ക​ളി​ലു​ള്ള ഡി​സൈ​ൻ ത​ന്നെ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പി​ൻ​ഭാ​ഗ​ത്തെ റാ​പ്റൗ​ണ്ട് ടെ​യി​ൽ ലാം​പു​ക​ൾ ക​ണ​ക്റ്റ​ഡ് എ​ൽ​ഇ​ഡി ലൈ​റ്റി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

വാ​ഹ​ന​ത്തി​ന്‍റെ ഏ​റോ​ഡൈ​നാ​മി​ക്സി​ലും വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​ത കൂ​ട്ടാ​നാ​യി ഫ്ര​ണ്ട്, റി​യ​ർ ബ​ന്പ​റു​ക​ളി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഫ്ല​ഷ് ഫി​റ്റിം​ഗ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, സ്റ്റാ​ൻ​ഡേ​ർ​ഡ് 16 ഇ​ഞ്ച് 2 ടോ​ണ്‍ അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ​യും പ്ര​ധാ​ന മാ​റ്റ​ങ്ങ​ളാ​ണ്.

ഉ​ള്ളി​ൽ

അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റി​ന്‍റെ ഇ​ന്‍റീ​രി​യ​റി​ലെ ഹൈ​ലൈ​റ്റ് അ​തി​ന്‍റെ ഡാ​ഷ്ബോ​ർ​ഡ് ലേ​ഒൗ​ട്ട് ത​ന്നെ​യാ​ണ്. നെ​ക്സോ​ണ്‍, ക​ർ​വ് എ​ന്നീ കാ​റു​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ ലേ​ഒൗ​ട്ടാ​ണ് ക​ന്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സോ​ഫ്റ്റ് ട​ച്ച് മെ​റ്റീ​രി​യ​ലു​ക​ളാ​ണ് ഡാ​ഷ്ബോ​ർ​ഡി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഡ്യു​വ​ൽ ടോ​ണ്‍ ക്യാ​ബി​നു​മാ​ണു​ള്ള​ത്.

എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ച് സീ​റ്റു​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ സീ​റ്റു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന. ഹാ​ർ​മ​ന്‍റെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും ഉ​ൾ​പ്പെ​ടു​ന്ന ഇ​ര​ട്ട 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ൽ കോ​ക്ക്പി​റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ആ​ദ്യ മോ​ഡ​ലാ​ണ് അ​ൾ​ട്രോ​സ്.


2 സ്പോ​ക്ക് സ്റ്റി​യ​റിം​ഗ് വീ​ൽ, ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ്, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ, നാ​ല് ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് 65 വാ​ട്ട് ടൈ​പ്പ് സി ​പോ​ർ​ട്ടു​ക​ൾ, നാ​ല് ത​രം വോ​യ്സ് ക​മാ​ൻ​ഡ് ഫം​ഗ്ഷ​നു​ക​ൾ, ഇ​ൻ ബി​ൽ​റ്റ് നാ​വി​ഗേ​ഷ​ൻ സി​സ്റ്റം, ബ്ലൈ​ൻ​ഡ് സ്പോ​ട്ട് മോ​ണി​റ്റ​ർ, എ​ക്സ്പ്ര​സ് കൂ​ളിം​ഗ്, എ​യ​ർ പ്യൂ​രി​ഫ​യ​ർ, വെ​ന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ൾ, പ​വേ​ർ​ഡ് ഡ്രൈ​വ​ർ സീ​റ്റ്, ഓ​ട്ടോ ഡി​മ്മിം​ഗ് ഐ​ആ​ർ​വി​എം, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, ഇ​ല​ക്ട്രി​ക് സ​ണ്‍​റൂ​ഫ്, റെ​യി​ൻ സെ​ൻ​സി​ങ്ങ് വൈ​പ്പ​റു​ക​ൾ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ഫീ​ച്ച​റു​ക​ൾ.

സു​ര​ക്ഷ​യ്ക്കാ​യി വാ​ഹ​ന​ത്തി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ സ്റ്റാ​ൻ​ഡേ​ർ​ഡാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക്ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ (ഇ​ബി​ഡി) ഉ​ള്ള ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്), ഇ​ല​ക്ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ (ഇ​എ​സ് സി), ​റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​ർ, 360 ഡി​ഗ്രി കാ​മ​റ തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

പ​വ​ർ

1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.2 ലി​റ്റ​ർ സി​എ​ൻ​ജി, 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്ന് പ​വ​ർ​ട്രെ​യി​ൻ ഓ​പ്ഷ​നു​ക​ളി​ൽ പു​തി​യ അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റ് ല​ഭ്യ​മാ​ണ്. 5 സ്പീ​ഡ് മാ​നു​വ​ൽ, 5 സ്പീ​ഡ് എ​എം​ടി, 6 സ്പീ​ഡ് ഡ്യു​വ​ൽ ക്ല​ച്ച് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നു​ക​ളും അ​ൾ​ട്രോ​സി​നു​ണ്ട്.

ഡീ​സ​ൽ അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റി​ന് 12.8 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 0-100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് ടാ​റ്റ അ​വ​കാ​ശ​പ്പെ​ടു​ന്നു. സി​എ​ൻ​ജി​യി​ൽ എ​ൻ​എ പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 72 ബി​എ​ച്ച്പി പ​വ​റും 103 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കും. ഡീ​സ​ൽ വേ​രി​യ​ന്‍റി​നെ​പ്പോ​ലെ സി​എ​ൻ​ജി പ​തി​പ്പി​നും 5 സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് മാ​ത്ര​മേ ല​ഭി​ക്കൂ. ഹ്യു​ണ്ടാ​യി ഐ20, ​ടൊ​യോ​ട്ട ഗ്ലാ​ൻ​സ, മാ​രു​തി ബ​ലേ​നോ എ​ന്നി​വ​രാ​ണ് അ​ൾ​ട്രോ​സി​ന്‍റെ ഫേ​സ‌്‌​ലി​ഫ്റ്റി​ന്‍റെ എ​തി​രാ​ളി​ക​ൾ.

വി​ല- 6.89-11.29 ല​ക്ഷം
മൈ​ലേ​ജ്- 19.33-26.2 കി​ലോ​മീ​റ്റ​ർ