വളർത്തുനായ ഒടുവിൽ കരടിയായി
Monday, June 24, 2019 3:04 PM IST
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയായ സരിത് സോഫിയ യാസിനാണ് തെരുവിൽ നിന്നു നായയെന്ന് തെറ്റിദ്ധരിച്ച് കരടിയെ എടുത്ത് വളർത്തിയത്.
ഏതാനും നാൾ മുന്പാണ് ഇവർക്ക് കരടിയെ ലഭിച്ചത്. ഒറ്റനോട്ടത്തിൽ നായയെന്ന് തോന്നിയതിനെ തുടർന്ന് ഇവർ ഇതിന്റെ ആരോഗ്യാവസ്ഥയിൽ സങ്കടം തോന്നി തന്റെ അപ്പാർട്ട്മെൻറിലേക്ക് കൂട്ടിക്കൊണ്ട് വന്ന് വളർത്തുവാൻ തീരുമാനിക്കുകയായിരുന്നു.
വളരെ അവശനിലയിലായിരുന്നു ഈ കരടി. ഭക്ഷണവും മരുന്നും നൽകിയതിനെ തുടർന്ന് കരടിക്ക് പൂർണ ആരോഗ്യം തിരികെ ലഭിച്ചു. എന്നാൽ രണ്ടാഴ്ച മുന്പ് ഈ യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മുറിയിലെ ജനാലയിലൂടെ തല പുറത്തേക്കിട്ട് കരടി കരയുന്നതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് ഇത്രയും നാൾ താൻ വളർത്തിയത് കരടിയയാണെന്ന് യുവതിക്കും പിടികിട്ടിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്ന് യുവതി പറഞ്ഞെങ്കിലും വിശ്വസിക്കുവാൻ തയാറായില്ല.വന്യമൃഗങ്ങളെ സ്വകാര്യവ്യക്തികൾ വളർത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്ന രാജ്യമാണ് മലേഷ്യ.