വിിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി രണ്ടാം മൈൽ വ്യൂ പോയിന്‍റിലെ ലോഫ്ലോർ ബസ്
വിിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി രണ്ടാം മൈൽ വ്യൂ പോയിന്‍റിലെ  ലോഫ്ലോർ ബസ്
ലോ ​റേ​ഞ്ചി​ലെ നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി​യ കെ ​എ​സ്ആ​ർ​ടി​സി വോ​ൾ​വോ ലോ ​ഫ്ളോ​ർ ബ​സ് ഹൈ​റേ​ഞ്ചി​ലെ ര​ണ്ടാം​മൈ​ലി​ൽ കൗ​തു​ക കാ​ഴ്ച​യാ​വു​ക​യാ​ണ്.

പു​തു പു​ത്ത​ൻ ലോ ​ഫ്ളോ​ർ ബ​സി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള വ​ഴി​യി​ടം വി​ശ്ര​മ കേ​ന്ദ്രം. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി - മൂ​ന്നാ​ർ റോ​ഡി​ൽ ര​ണ്ടാം​മൈ​ൽ വ്യൂ ​പോ​യി​ന്‍റി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സ് മാ​തൃ​ക​യി​ലു​ള്ള കോ​ഫീ ഷോ​പ്പും, ടോ​യ്‌ല​റ്റ് കോം​പ്ല​ക്സും, വി​ശ്ര​മ കേ​ന്ദ്ര​വും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കു​ടു​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ങ്ക് ക​ഫേ, ടോ​യ്‌ലറ്റ്, സാ​നി​റ്റ​റി പാ​ഡ് ഡി​സ്പോ​സ​ർ എ​ന്നി സൗ​ക​ര്യ​ങ്ങ​ളാ​ണ് ബ​സി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തേ​യി​ല തോ​ട്ട​വും, കോ​ട​മ​ഞ്ഞും, പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാ​വു​ന്ന ര​ണ്ടാം​മൈ​ൽ വ്യൂ ​പോ​യി​ന്‍റി​ൽ വ​ഴി​യി​ടം വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കും. പ്ര​ദേ​ശ​ത്തെ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​ർ ലോ​ക്ക് ടൈ​ൽ പാ​കി​യും, ചെ​റി​യ പൂ​ന്തോ​ട്ടം, വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യും ഉ​ട​ൻ സ​ജ്ജ​മാ​ക്കും. ശു​ചി​ത്വ​ത്തി​നും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ബ​സ് മാ​തൃ​ക​യി​ൽ വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.


സ്റ്റീ​ൽ, ഗ്ലാ​സ്, ജി​ഐ ഷീ​റ്റ് തു​ട​ങ്ങി ബ​സ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​ടു​ക്കി​യു​ടെ ത​ന​ത് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളാ​യ കു​ന്പി​ൾ അ​പ്പം, ഇ​ല അ​ട, ച​ക്ക, ക​പ്പ വി​ഭ​വ​ങ്ങ​ൾ​ക്കാ​കും കു​ടും​ബ​ശ്രീ ക​ഫേ​യി​ൽ പ്രാ​ധാ​ന്യം. എ​ട്ട​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ഴി​യി​ടം വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മ്മി​ച്ച​ത്. മൂ​ന്നാ​റി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​നി വി​ശ്ര​മ​ത്തി​നു​ള്ള ഇ​ട​ത്താ​വ​ള​വും കൗ​തു​ക കാ​ഴ്ച​യു​മാ​കും ര​ണ്ടാം മൈ​ൽ വ്യൂ ​പോ​യി​ന്‍റി​ലെ കെഎ​സ്ആ​ർ​ടി​സി ലോ​ഫ്ളോ​ർ ബ​സ്.