അത്യപൂർവ കാഴ്ചയൊരുക്കി പട്ടാളപ്പച്ചശലഭം
Wednesday, December 1, 2021 12:40 PM IST
അത്യപൂർവ കാഴ്ചയൊരുക്കി പട്ടാളപ്പച്ചശലഭം മുരിങ്ങൂരിലെത്തി. ഡിവൈൻനഗർ കെ.കെ. റോഡിൽ കല്ലിങ്കൽ ജെനിൻ ഫ്രാൻസിസിന്റെ വീട്ടുമതിലിലാണു ശലഭത്തെ കണ്ടെത്തിയത്. വിരുന്നെത്തിയ ശലഭം വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി.
നാട്ടിൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന നന്ത്യാർവട്ടം ചെടികളുടെ ഇലകൾ ഭക്ഷിക്കുന്ന ഇവ ആരേയും ആകർഷിക്കുന്നവയാണ്. അതിവേഗ ശബ്ദങ്ങൾ ഉണ്ടാക്കി പറന്ന് അകലുകയും ചിറകുകൾ 90 മുതൽ 110 മില്ലീമീറ്റർവരെ വികസിക്കുകയും ചെയ്യുന്ന ശലഭം വിദേശ രാജ്യങ്ങളിലേക്കു ദേശാടനം നടത്താറുണ്ട്.
നന്ത്യാർവട്ടം ചെടികൾ ഇല്ലാത്ത സാഹചര്യത്തിൽ പട്ടാളപ്പച്ചശലഭത്തിന്റെ നശീകരണത്തിന്റെ സൂചനയാകാമെന്നു സംശയിക്കുന്നു.
ബംഗളൂരു, ചിക്മംഗളൂരു എന്നീ പ്രദേശങ്ങളിൽ നന്ത്യാർവട്ടം കൂടുതൽ സംരക്ഷിക്കപ്പെടുന്നതു മൂലം ആ പ്രദേശത്ത് പട്ടാളപ്പച്ച ശലഭത്തെ വളരെയധികം കാണാറുണ്ടെന്നു പറയുന്നു.