സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഏ​പ്രി​ൽ ഒ​ന്നി​നു തു​റ​ക്കു​മെ​ന്ന് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ അ​റി​യി​ച്ചു. ഇ​തോ​ടെ ടൂ​റി​സം സോ​ണാ​യ രാ​ജ​മ​ല​യി​ൽ ഒ​ന്നി​നു സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കും.

വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം അ​ട​ച്ച​ത്. ഇ​ര​വി​കു​ള​ത്ത് ഇ​ത്ത​വ​ണ ഇ​തു​വ​രെ നൂ​റി​ല​ധി​കം കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്ന​താ​യി അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജോ​ബ് ജെ. ​നേ​ര്യം​പ​റ​ന്പി​ൽ അ​റി​യി​ച്ചു. ടൂ​റി​സം സോ​ണി​ൽ മാ​ത്രം 17 കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു.

സ​ഞ്ചാ​രി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ലെ ഹോ​ട്ട​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക്യു ​ആ​ർ കോ​ഡ് സ്റ്റാ​ൻ​ഡു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​നു മു​ൻ​പ് സ്ഥാ​പി​ക്കും. മൂ​ന്നാ​റി​ലെ 300 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക്യു ​ആ​ർ കോ​ഡ് സ്റ്റാ​ൻ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് മു​ൻ​കൂ​റാ​യി ബു​ക്കു​ചെ​യ്യാം.

ഓ​ണ്‍​ലൈ​നി​ൽ ബു​ക്കു ചെ​യ്ത​ശേ​ഷം ല​ഭി​ക്കു​ന്ന മെ​സേ​ജി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​ത്ത് പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ഞ്ചാം മൈ​ലി​ലെ​ത്തി വ​നം വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള വാ​ഹ​ന​ത്തി​ൽ ക​യ​റി രാ​ജ​മ​ല​യി​ലെ​ത്താം. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ശ​ബ്ദ​രേ​ഖ​യി​ലൂ​ടെ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ, ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ, ചെ​യ്യ​രു​താ​ത്ത കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് വി​വ​രം കേ​ൾ​ക്കാം. വി​ദേ​ശി​ക​ൾ​ക്ക് 500 രൂ​പ​യും സ്വ​ദേ​ശി​ക​ൾ​ക്ക് 200 രു​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്.


അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​റ​യൂ​ർ റോ​ഡി​ലെ ല​ക്കം വെ​ള്ള​ച്ചാ​ട്ട​വും ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദ് പ​റ​ഞ്ഞു. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ​ക്ക് വ​സ്ത്രം മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ശു​ചി​മു​റി​ക​ൾ, ഭ​ക്ഷ​ണ​ശാ​ല എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ഡ​ൻ അ​റി​യി​ച്ചു.

രാ​ജ​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​ഡ്ര​സ്: www.eravikulamnationalpark.in, www.munnarwildlife.com