ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്‍സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്‍ന്നാല്‍ അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കുമെന്നാണു വിലയിരുത്തൽ.
റോബോട്ടിന് അഞ്ചു മീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുണ്ട്. മുന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കാമറയ്ക്കു ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കാന്‍ കഴിയും. മര്‍ദം, വൈദ്യുതചാലകത, മണ്ണിന്റെ താപനില തുടങ്ങിയവ രേഖപ്പെടുത്താനും കഴിയും.
2024 അവസാനത്തോടെ റോബോട്ട് പ്രവര്‍ത്തനക്ഷമമാകും. ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം വരെയെടുക്കുമെന്നാണു നിഗമനം.