ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോബർട്ട് എ സീഗൽ ഓക്ഷൻ ഗാലറിയാണ് ലേലം സംഘടിപ്പിച്ചത്. ചെറുപ്പം മുതലേ താന്‍ വാങ്ങാനായി കൊതിച്ചിരുന്ന സ്റ്റാമ്പാണ് ഇപ്പോള്‍ സ്വന്തമാക്കിയതെന്ന് സ്റ്റാന്പ് കളക്ടറായ ചാള്‍സ് ഹാക്ക് പറഞ്ഞു.
മുമ്പ് നടന്ന പല ലേലങ്ങളിലും ഈ സ്റ്റാമ്പിനോടൊപ്പം പുറത്തിറങ്ങിയ മറ്റു സ്റ്റാമ്പുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റു പോയിരുന്നു. ചാള്‍സ് ഹാക്കിന്റെ കൈവശം സമാനമായ മറ്റ് രണ്ട് സ്റ്റാമ്പുകള്‍ കൂടിയുണ്ട്. ആദ്യത്തേത് 2000ൽ 24,966,900 രൂപയ്ക്കാണ് വാങ്ങിയത്.
2007ൽ, 8,32,22,000 രൂപ കൊടുത്ത് രണ്ടാമത്തെ സ്റ്റാമ്പ് സ്വന്തമാക്കി. പുറത്തിറക്കിയ സമയത്ത് അച്ചടിച്ച 57 ാമത്തെ സ്റ്റാമ്പാണ് ഇപ്പോള്‍ ഇദ്ദേഹം സ്വന്തമാക്കിയത്.