സമീപത്തെ മറ്റൊരു ശവക്കുഴിയിൽനിന്നു മുൻപ് ഗവേഷകർ തലയോട്ടികൾ മാത്രം കണ്ടെത്തിയിരുന്നുവെന്നതു കൂട്ടിവായിച്ചാൽ കൂട്ടക്കൊലയുടെ ചിത്രം വ്യക്തമാകും.
മത്സ്യബന്ധനത്തിലും വേട്ടയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു പുരാതന ഹോങ്ഹെ നിവാസികൾ. പലപ്പോഴും വിഭവങ്ങളുടെ പേരിൽ അയൽ ഗോത്രങ്ങളുമായി വഴക്കുണ്ടാകുന്നത് ഇവർക്കിടയിൽ പതിവായിരുന്നു.
അത്തരം ഏതെങ്കിലും ആക്രമണത്തിൽ ശിരഛേദത്തിനിരയായവരുടെ ശരീരാവശിഷ്ടങ്ങളാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് അനുമാനം. പുരാതന യുദ്ധത്തിന്റെ ക്രൂരതയെ കാണിക്കുന്നതാണ് ഈ കുഴിമാടങ്ങളെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.