"പമേല! നിങ്ങളാണു വിജയി' എന്ന മൈക്ക് അനൗൺസ്മെന്റ് മുഴങ്ങിയ ഉടൻ ഷോക്കടിച്ചപോലെ അവർ വേദിയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മകളും മറ്റുള്ളവരും ചേർന്നു പമേലയെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
പിന്നീടു സമനില വീണ്ടെടുത്ത ആ വീട്ടമ്മ, ലോട്ടറി തുക ഉപയോഗിച്ച് പുതിയൊരു വീട് വാങ്ങുമെന്നു പറഞ്ഞു. നോർത്ത് കരോലിനയിൽ പുതുവര്‍ഷ രാവിലായിരുന്നു ലോട്ടറി വിജയിയുടെ പ്രഖ്യാപനവും മഹാഭാഗ്യവതിയുടെ ബോധംകെടലും. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.