രാവിലെ 6.30 ന് ആരംഭിക്കുന്ന ജോലികൾ വൈകിട്ട് 5 വരെ നീളും. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ചെറുകടികളുമായി സുഭിക്ഷ ജനകീയമായി. സുഭിക്ഷ കാന്റീനിൽ ജോലി അനായാസമായി ചെയ്യാൻ കഴിയും വിധമാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്.
അത്യാധുനിക സ്മാർട്ട് കിച്ചൻ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 75 പേർക്ക് ഇരുന്ന് കഴിക്കാനും പാർസൽ സൗകര്യവുമുണ്ട്. ഞായറാഴ്ചകളിലാണ് കൂടുതൽ തിരക്കെന്ന് കണ്‍വീനർ അനിത പറഞ്ഞു. കൂടാതെ പുറമേ നിന്ന് മറ്റ് ഓർഡറുകളും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് മറ്റ് സുഭിക്ഷകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാതൃകയായിക്കൊണ്ട് നടക്കുന്നത് കുന്നംകുളത്തെ സുഭിക്ഷയെയാണ്. കുടുംബശ്രീയുടെ കാന്റീൻ കാറ്ററിംഗ് ട്രെയിനിംഗിന്റെ ഭാഗമായി അന്തർസംസ്ഥാനങ്ങളിൽ നിന്നു ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ നാഷണൽ റിസോഴ്സ് ടീം എന്നിങ്ങനെ നിരവധി പേർ സുഭിക്ഷ പദ്ധതിയുടെ പ്രവർത്തനം പഠിക്കാനും വരുന്നുണ്ട്.
സന്പൂർണ ശുചിത്വവും കുറഞ്ഞ നിരക്കിൽ വയറുനിറയെ രുചികരമായ ഭക്ഷണവും അതാണ് കുന്നംകുളത്തെ സുഭിക്ഷ പദ്ധതി.