ആന്റി ഓക്സിന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ദഹനത്തിന് സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഇവ പ്രദാനം ചെയ്യും.
മഴയുടെ പച്ചപ്പിൽ പച്ചിലക്കറികൾമഴപെയ്താൽ തൊടിയിലെങ്ങും നല്ല പച്ചപ്പാണ്. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. ഈ പച്ചപ്പ് മൺസൂൺ ഡയറ്റിലേക്ക് കൂടി പറിച്ചു നടേണ്ടതാണ്.
ഇലക്കറികളായ ചീര, ഉലുവ, എന്നിവ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയാൽ സമൃദ്ധമായതുകൊണ്ടുതന്നെ മൺസൂൺ ഡയറ്റിൽ നിന്ന് ഇവ ഒരിക്കലും ഒഴിവാക്കരുത്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ഈ ഇലക്കറികൾ സഹായിക്കുന്നു. രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകാനും ഇവയ്ക്കാകും.
മഴയുടെ നെറ്റിയിൽ മഞ്ഞൾ പ്രസാദം ഏതു സീസണിലും എന്നപോലെ മഴക്കാലത്തും മഞ്ഞൾ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തുക. മഞ്ഞളോളം വരില്ല മറ്റൊരു രോഗ പ്രതിരോധ മാർഗവും. ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.
ശക്തമായ ആന്റി ഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉണ്ട്. പരമാവധി എങ്ങിനെയെല്ലാം ഉപയോഗിക്കാൻ സാധിക്കുമോ, ഏതിലെല്ലാം ചേർത്ത് കഴിക്കാൻ പറ്റുമോ അങ്ങനെയെല്ലാം മഞ്ഞൾ പരമാവധി അകത്താക്കുക.
അണുബാധകൾ കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും മഞ്ഞൾ അനിവാര്യമാണ്. മഞ്ഞൾ ജ്യൂസ് കുടിക്കൂ കോവിഡ് കാലത്ത് രോഗ പ്രതിരോധത്തിന് ഏറ്റവും ഉത്തമം എന്ന് പലരും ചൂണ്ടിക്കാട്ടിയ ഒന്നാണ് മഞ്ഞൾ ജ്യൂസ്.
വെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് അതിൽ വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞിട്ട് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം നാരങ്ങാനീര് ചേർത്ത് ഉപയോഗിക്കുക. മഴക്കാലത്തും ഇതൊരു ശീലമാക്കാവുന്നതാണ്.
പുറത്തു മഴ അകത്ത് ധാന്യം മൺസൂൺ ഡയറ്റിൽ വിദഗ്ധർ പറയുന്നത് മഴക്കാലത്ത്, തവിടുള്ള അരി, തിന, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കണമെന്നാണ് . ഈ ധാന്യങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ, ഡയറ്റീഷ്യൻമാർ എന്നിവർ പറയുന്നു. ഇത് മഴക്കാലത്ത് അത്യന്താപേക്ഷിതമാണത്രെ.
ഈ തണുപ്പിൽ തൈരും മോരുമോ... പക്ഷേ കുഴപ്പമില്ലമഴക്കാലത്ത് തൈരും മോരുമൊക്കെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ ഒഴിവാക്കേണ്ടവയല്ല ഇവ. തൈര്, മോര്, പച്ചക്കറികൾ തുടങ്ങിയ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രോബയോട്ടിക്സ് കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും, ഇത് ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് വിദഗ്ധ പക്ഷം.
അവ ദഹനനാളത്തിലെ അണുബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈന്തപ്പഴം, ബദാം, വാൽനട്ട് എന്നിവ മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
അപ്പോൾ പറ്റാവുന്നത്ര ഇവയെല്ലാം കഴിക്കാൻ ശ്രമിക്കുക. ഈ മഴക്കാലം രോഗമുക്തമായ ആരോഗ്യമുള്ള ഒരു സീസണാവട്ടെ