ഓൺലൈനിൽ നടീൽ വസ്തുക്കൾ ആവശ്യപ്പെടുന്നവർക്ക് അയച്ചു നൽകാറുണ്ട്. തുടക്കകാലത്ത് 35,000 രൂപവരെ കൊടുത്താണ് തായ്ലൻഡിൽനിന്നും തൈകൾ വാങ്ങിയിരുന്നത്. ഇതിൽ പലതവണ പറ്റിക്കപ്പെട്ടതിനെതുടർന്നാണ് തൈകൾ ഇപ്പോൾ സ്വന്തമായി വികസിപ്പിച്ചെടുക്കാൻ തുടങ്ങിയത്.
കഴിഞ്ഞ വർഷംവരെ ആയിരത്തോളം തൈകൾ താൻ സംരക്ഷിച്ചിരുന്നു. വൈറ്റ് പിയോണി, റെഡ് പിയോണി, യെല്ലോ പിയോണി, അമേരി പിയോണി, അമേരി കമേലിയ, ആൽമണ്ട് സൺഷൈൻ, ന്യൂ സ്റ്റാർ, അഖില, വൈറ്റ് പഫ്, വൈറ്റ് മാസ്കി, റാണീറെഡ്, ജുവാബ 13, അഫക്ഷൻ 16, പിങ്ക് ക്ലൗഡ്, മിറാക്കിൾ, ഗ്രീൻ ആപ്പിൾ അങ്ങനെ നീളുന്നു താമരയുടെ ശേഖരം. നല്ല രീതിയിൽ വളർത്തിയാൽ സ്ഥിരവരുമാനം ഉണ്ടാക്കാനും ഇതിൽനിന്നും കഴിയുമെന്ന് പ്രജിഷ പറയുന്നു.
പൂജ ആവശ്യങ്ങൾക്കല്ലാതെയും താമര പൂക്കൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പെർഫ്യൂം, സോപ്പ് തുടങ്ങിയവയുടെ നിർമാണത്തിനും താമര പൂക്കൾ ആവശ്യമുണ്ട്.
കേരളത്തിന് അനുയോജ്യംകൂടുതൽ പുഷ്പിക്കുന്ന ഇനങ്ങളിൽ ഒന്നായ പിങ്ക് ക്ലൗഡ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 300 ൽ അധികം ഇതളുകളും മികച്ച നിറവും ഇതിനുണ്ടാകും. സാന്റ പൊങ്കറ്റ്, ഗ്രീൻ ആപ്പിൾ തുടങ്ങിയ ഇനങ്ങളും വീടുകളിൽ വളർത്തുന്നതിന് അനുയോജ്യമാണ്. ഇതു രണ്ടും തായ് ലൻഡിൽ വളർത്തുന്ന നാടൻ താമരകളിൽ പെടുന്നതാണ്.
മഞ്ഞ താമരയിൽപെടുന്ന യെല്ലോ പിയോണി, പുതിയ ഇനങ്ങളിൽപ്പെടുന്ന ലക്ഷമി തുടങ്ങിയവയെല്ലാം കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്. പ്രജിഷ സ്വന്തമായി വികസിപ്പിച്ചെടുത്ത കണ്ണകി, എസ്ആർ 1, എസ്ആർ 2, എസ്ആർ 10, ലളിത, വിനായക മികച്ച പൂക്കൾ തരുന്നവയാണ്.
പരിചരണംഗാർഡൻ സോയിൽ, എല്ലുപൊടി, ആട്ടിൻകാഷ്ടം തുടങ്ങിയവയെല്ലാം നല്ല വളമാണ്. ഓരോ ഇനങ്ങൾക്കും വളപ്രയോഗം വ്യത്യസ്തമായിരിക്കും. നല്ല പൂക്കൾ ലഭിക്കുന്നതിന് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലംതന്നെയാണ് അനുയോജ്യം. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ കൂടുതൽ പൂക്കൾ ലഭിക്കും. പകലിന്റെ ദൈർഘ്യം പൂക്കളുടെ നിറത്തെയും എണ്ണത്തെയും സ്വാധീനിക്കും.
മഞ്ഞ താമരകൾ കൂടുതലായും അമേരിക്കൻ കാലാവസ്ഥയിൽ ആണ് മികച്ച പൂക്കൾ നൽകുന്നത്. മറ്റ് കൃഷികൾക്ക് ചെയ്യുന്നതുപോലെ പച്ചച്ചാണകം ഉപയോഗിക്കരുത്. ചാണകം താമരയ്ക്ക് ഗുണത്തേക്കാൾ ഉപരി ദോഷമാണ് ചെയ്യുന്നത്.
എന്നാൽ ഉണങ്ങിയ ചാണകം ഉപയോഗിക്കാം. ചട്ടികളിൽ ആൽഗകളോ അസോള പോലുള്ള പായലുകളോ വളർത്തുന്നത് ഉചിതമല്ല. താമരയോടൊപ്പം ആന്പലുകളും ഇവിടെയുണ്ട്. രാവിലെ എട്ടര-ഒന്പത് ആകുമ്പോഴേക്കും പൂക്കൾ വിടരും.
വൈകിട്ട് നാലുമണി ഒക്കെ ആകുന്പോഴേക്കും വാടി പോവുകയും ചെയ്യും. വലിയ പരിചരണം ഒന്നുംതന്നെ ആന്പലിന് ആവശ്യമില്ല. ഫോൺ- 90747 43976.