ഗെയിമുകൾ കഥപറയുമ്പോൾ
വീഡിയോ ഗെയിമുകളും സിനിമയും തമ്മിൽ എന്താണു ബന്ധം? ഒന്നു ചിന്തിച്ചുനോക്കിയാൽ മനസിലാകും രണ്ടും തമ്മിലുള്ള ആത്മബന്ധം. സിനിമകളുടെ പ്രമോഷനു വേണ്ടി അണിയറ പ്രവർത്തകർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ട്രെയ്ലറുകളും ടീസറുകളും ഓഡിയോ റിലീസിംഗും പരസ്യങ്ങളുമൊക്കെ ഇത്തരം വിദ്യകളിൽ പെട്ടവയാണ്. പക്ഷെ കാലം മാറി. അതനുസരിച്ച് വിദ്യകളും. അങ്ങനെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എത്തിയ ഒരു വിദ്യയാണ് ഗെയിമിംഗ്.
കാര്യം സിമ്പിളാണ്, സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഗെയിമുകൾ പുറത്തിറക്കുന്നതാണ് പരിപാടി. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കൈ യിലെടുക്കാൻ ഈ വിദ്യക്കു സാധിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമാ പ്രമോഷനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ വിദ്യ ഇന്ന് ഇന്ത്യൻ സിനിമകളിലും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. റാവൺ, യന്തിരൻ, ഗജിനി തുടങ്ങിയ ചിത്രങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം.

പക്ഷെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നാണല്ലോ. അതുകൊണ്ടാകാം കഥാകൃത്തുക്കൾ കഥകൾക്കായി ഗെയിമുകളെയും ആശ്രയിക്കുന്നത്. 1993ലാണ് ആ ‘പാലം പണിക്കു’ തുടക്കം കുറിച്ചത്. നിന്റന്റോ എന്ന ജാപ്പനീസ് കമ്പനി പുറത്തിറക്കിയ സൂപ്പർമാരിയോ എന്ന വീഡിയോ ഗെയി മാണ് ആദ്യമായി ചലച്ചിത്രമാക്കിയത്. 90കളിൽ ടിവിയിൽ കണക്ട്. ചെയ്തു കളിച്ചുകൊണ്ടിരുന്ന ആ വീഡിയോ ഗെയിമുകൾ മലയാളികളും അത്ര പെട്ടെന്ന് മറക്കാനിടയില്ല. ജോയ്സ്റ്റിക്കിൽ തങ്ങൾ നിയന്ത്രിച്ച സൂപ്പർമാരിയോയെ ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകർ ആ ചിത്രം രണ്ടുകൈയും നീട്ടി സ്വീകരിച്ചു.

സൂപ്പർ മാരിയോയ്ക്കു ശേഷം 1994ൽ പുറത്തിറങ്ങിയ ഡബിൾ ഡ്രാഗൺ, സ്ട്രീറ്റ് ഫൈറ്റർ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. തങ്ങളുടെ സങ്കൽപത്തിലെ സൂപ്പർ ഹീറോസിനെ സിനിമയിലെ കഥാപാത്രവുമായി താരതമ്യപ്പെടുത്താൻ കഴിയാത്തതു തന്നെയാണ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിയാൻ കാരണം.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗില02വമ2.ഷുഴ മഹശഴി=ഹലളേ>

പിന്നീടു പുറത്തിറങ്ങിയ മോർട്ടൽ കോംബാറ്റ് വൻ വിജയം നേടി. ചിത്രത്തിന്റെ വിജയത്തിനുപിന്നിൽ പോൾ ആൻഡേർസന്റെ സംവിധാന മികവു തന്നെയാണെന്നു നിസംശയം പറയാം. ജോൺ ആർ. ലിയോനെറ്റി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗം പരാജയപ്പെടാനുള്ളതിന്റെ കാരണവും അതു തന്നെ. 2002ൽ പുറത്തിറങ്ങിയ റെസിഡൻഷ്യൽ ഈവിൾ എന്ന ചലച്ചിത്ര പരമ്പരകളുടെ വിജയം ഗെയിമുകളിൽ നിന്നും കഥയുണ്ടാക്കി വിജയിപ്പിക്കാനുള്ള പോളിന്റെ കഴിവിനെ സൂചിപ്പിക്കുന്നു.

സൂപ്പർ മാരിയോ ബ്രോസ് എന്ന ചിത്രത്തിൽ തുടക്കമിട്ട മാറ്റം ഇന്ന് ആൻഗ്രി ബേർഡ്സിൽ എത്തിനിൽക്കുന്നു. റോവിയോ എന്റർടെയിൻമെന്റ് പുറത്തിറക്കിയ ചിത്രം ഗെയിമിന്റെ നിലവാരത്തിൽ നിന്ന് ഒട്ടും താഴോട്ടു പോയില്ല. ചിത്രത്തിലെ പക്ഷികളെയും വില്ലന്മാരായ പച്ചപ്പന്നികളെയും കുട്ടികളും ഗെയിം ഭ്രാന്തന്മാരും സ്വീകരിച്ചുകഴിഞ്ഞു. ഇതിനിടയിൽ ഇറങ്ങിയ ഫാർ ക്രൈ, ഡൂം, എലോൺ ഇൻ ദി ഡാർക്ക്, എൻഎഫ്എസ്, ഹിറ്റ്മാൻ തുടങ്ങിയ ഗെയിമുകൾ സിനിമയിലും ഹിറ്റുകൾ ആവർത്തിച്ചു. തങ്ങളുടെ ആരാധ്യ കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ കാണാൻ ഗെയിം ഭ്രാന്തന്മാർ ആഗ്രഹിക്കുന്നതിന്റെ ലക്ഷണങ്ങളാണീ ഹിറ്റുകൾ. ഇത്തരത്തിൽ കുട്ടികളും ഗെയിം ഭ്രാന്തന്മാരും കണ്ണിലെണ്ണയൊഴിച്ച് റിലീസിംഗിനായി കാത്തിരിക്കുന്ന ചിലച്ചിത്രങ്ങൾ*ഇതാ:

<യ> വാർ ക്രാഫ്റ്റ്

ബ്ലിസാർഡ് എന്റർടെയിൻമെന്റ് പുറത്തിറക്കിയ വാർക്രാഫ്റ്റ് എന്ന ചലച്ചിത്ര രൂപം. വിദേശങ്ങളിൽ റിലീസ് ചെയ്തെങ്കിലും ജൂൺ 10 നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക. ആക്ഷനും ഫാന്റസിയും കൂടിച്ചേർന്ന ചിത്രം ഇന്ത്യയിലും വിജയം കൊയ്യുമെന്നുറപ്പ്. ഡൺകാൻ ജോൺസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രേവിസ് ഫിമ്മലാണ് നായക വേഷത്തിൽ എത്തുന്നത്.

<യ> റെസിഡന്റ് ഈവിൾ 6

റെസിഡന്റ് ഈവിൾ പരമ്പരയിലെ അവസാന ഭാഗമായ റെസിഡന്റ് ഈവിൾ ദി ഫൈനൽ ചാപ്റ്റർ സംവിധാനം ചെയ്യുന്നത് പോൾ ആൻഡേർസൺ തന്നെയാണ്. ഹൊററിനും ആക്ഷനും പ്രാധാന്യം നൽകി തയ്യാറാക്കുന്ന ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ക്യാപ് കോം എന്റർടെയിൻമെന്റ് പുറത്തിറക്കിയ റെസിഡന്റ് ഈവിൾ എന്ന ഗെയിമിനെ ആസ്പദമാക്കി നിർമിക്കുന്ന ഈ ചിത്രത്തിൽ മില ജോവോവിച്ച്, അലി ലാർട്ടർ, ലെയിൻ ഗ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

<യ> അസാസിൻസ് ക്രീഡ്

മാക്ബത്ത് എന്ന ചിത്രത്തിനുശേഷം ജസ്റ്റിൻ കേർസൽ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് അസാസിൻസ് ക്രീഡ്. രണ്ടാഴ്ചയ്ക്കു മുമ്പിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ 1.36 കോടിയിലേറെ പേർ കണ്ടുകഴിഞ്ഞു. ഗെയിമിനു കിട്ടിയ അതേ സ്വീകാര്യത ചിത്രത്തിനും കിട്ടുമെന്ന കാര്യം ഈ ഒറ്റ കണക്കിൽനിന്നു തന്നെ മനസിലാകും. മൈക്കിൾ ഫാസ്ബെൻഡർ നമ്മൾ കളിപ്പിച്ച അസാസിനായി എത്തുന്ന ചിത്രം കാണണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കണം.

<യ> –അഖിൽ ജോൺ ലൂക്ക്

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗില02വമ3.ഷുഴ മഹശഴി=ഹലളേ>