സീറോ മലബാർ ദേശീയ കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങി
സീറോ മലബാർ ദേശീയ കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങി
അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനായി ഹൂസ്റ്റണ്‍ ഒരുങ്ങി. അ​മേ​രി​ക്ക​യി​ലെ സി​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും, കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടുന്ന ക​ണ്‍​വ​ൻ​ഷ​ന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. .

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വന്‍ഷന്‍റെ രക്ഷാധികാരി. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ പ്രവർത്തിച്ചുവരികയാണ്.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കൺവൻഷന്‍റെ ഭാഗമായി നടക്കും. കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ- ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക​ളി​ൽ സന്ദേശം നല്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

മാ​ർ​ത്തോ​മാ മാ​ർ​ഗം വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മാ​ർ​ഗം, ഉ​ണ​ർ​ന്നു പ്ര​ശോ​ഭി​ക്കു​ക എ​ന്നീ ര​ണ്ട് ആ​പ്ത​വാ​ക്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാണ് ​സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ യൂ​ത്ത് വിം​ഗാ​ണ് ഏഴാമത് ദേശീയ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യു​ടെ മീ​തെ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ന്ന കു​രി​ശും മ​റ്റു അ​നു​ബ​ന്ധ ചി​ഹ്ന​ങ്ങ​ളും ലോ​ഗോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാർ രൂപതയായ ഷിക്കാഗോയിലെ ദേശീയ കൺവൻഷനെ ലോകം മുഴുവനുമുള്ള വിശ്വാസികൾ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.