ലാ​​​​സ്റ്റ് & ഫൈ​​​​ന​​​​ൽ!
ലാ​​​​സ്റ്റ് & ഫൈ​​​​ന​​​​ൽ!
ത​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ആ​​​​യി​​​​രി​​​​ക്കും ഖ​​​​ത്ത​​​​റി​​​​ലേ​​​​തെന്ന് അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ സൂ​​​​പ്പ​​​​ർ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി. സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ ക്രൊ​​​​യേ​​​​ഷ്യ​​​​യെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കു ത​​​​ക​​​​ർ​​​​ത്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് മെ​​​​സി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

2026 ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പി​​​​ൽ മെ​​​​സി ഉ​​​​ണ്ടാ​​​​കി​​​​ല്ല. കാ​​​​ൽ​​​​പ്പ​​​​ന്ത് ലോ​​​​ക​​​​ത്തി​​​​ലെ അ​​​​തു​​​​ല്യ​​​​താ​​​​ര​​​​ത്തി​​​​ന്‍റെ ലോ​​​​ക​​​​ക​​​​പ്പ് വേ​​​​ദി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും 18നു ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ൽ എ​​​​ന്നു ചു​​​​രു​​​​ക്കം. ഞാ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 8.30ന് ​​​​ലൂ​​​​സൈ​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന ഖ​​​​ത്ത​​​​ർ ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലോ​​​​ടെ ല​​​​യ​​​​ണ​​​​ൽ മെ​​​​സി ഫി​​​​ഫ പോ​​​​രാ​​​​ട്ടവേ​​​​ദി​​​​യോ​​​​ട് വി​​​​ട​​​​പ​​​​റ​​​​യും. ലോ​​​​ക​​​​ക​​​​പ്പ് ട്രോ​​​​ഫി എ​​​​ന്ന സ്വ​​​​പ്ന​​​​യാ​​​​ത്ര​​​​യി​​​​ലാ​​​​ണ് ല​​​​യ​​​​ണ​​​​ൽ മെ​​​​സി.

ഇ​​​​ത്ര​​​​യും മു​​​​ന്നേ​​​​റാ​​​​ൻ സാ​​​​ധി​​​​ച്ചു എ​​​​ന്ന​​​​തി​​​​ൽ ഞാ​​​​ൻ അ​​​​തീ​​​​വസ​​​​ന്തു​​​​ഷ്ട​​​​നാ​​​​ണ്. ലോ​​​​ക​​​​ക​​​​പ്പ് യാ​​​​ത്ര ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഫൈ​​​​ന​​​​ലോ​​​​ടെ നി​​​​ർ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കും എ​​​​ന്ന​​​​ത് വ​​​​ലി​​​​യ​​​​കാ​​​​ര്യ​​​​മാ​​​​ണ്. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു, ആ​​​​സ്വ​​​​ദി​​​​ക്കു​​​​ക.

ക​​​​ഠി​​​​ന​​​​മാ​​​​യ വ​​​​ഴി താ​​​​ണ്ടി​​​​യാ​​​​ണ് ന​​​​മ്മ​​​​ൾ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ ആ​​​​ദ്യ തോ​​​​ൽ​​​​വി​​​​ക്കു​​​​ശേ​​​​ഷം പി​​​​ന്നീ​​​​ടു​​​​ള്ള​​​​തെ​​​​ല്ലാം നോ​​​​ക്കൗ​​​​ട്ട് പ്ര​​​​തീ​​​​തി​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു - ല​​​​യ​​​​ണ​​​​ൽ മെ​​​​സി സെ​​​​മിഫൈ​​​​ന​​​​ൽ ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​റ​​​​ഞ്ഞു.