പുകയില ഉപയോഗം നിർത്താൻ തീരുമാനിക്കാം
പുകയില ഉപയോഗം നിർത്താൻ തീരുമാനിക്കാം
പു​ക​യി​ല വി​മു​ക്തി​ക്ക് അഞ്ച് A മാ​തൃ​ക - Ask, Assess, Advise, Assist, Arrange

1.ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക - Ask

പു​ക​യി​ല ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​യോ​ട് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും എ​ത്ര​ത്തോ​ളം നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന​തി​നെ പ​റ്റി​യും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ന്നു.

2.വി​വ​ര ശേ​ഖ​ര​ണം - Assess

ഉ​പ​യോ​ഗ തീ​വ്ര​ത, സി​ഗ​ര​റ്റു​ക​ളു​ടെ എ​ണ്ണം, ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഇ​ട​വേ​ള, സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ, മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ, നി​ർ​ത്താ​ൻ ഉ​ണ്ടാ​യ പ്ര​ചോ​ദ​നം എ​ന്നി​വ​യെ പ​റ്റി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ന്ന ഘ​ട്ടം.

3.ഉ​പ​ദേ​ശം ന​ല്ക​ൽ - Advise

പു​ക​യി​ല നി​ർ​ത്താ​നു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം, ചി​ല ചെ​റി​യ പ​റ​ഞ്ഞു ടെ​ക്നി​ക്കു​ക​ൾ കൊ​ടു​ക്കു​ക, ദൂ​ഷ്യ​വ​ശ​ങ്ങ​ളെ പ​റ്റി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക.

4.പു​ക​യി​ല ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു പി​ന്തു​ണ ന​ല്ക​ൽ - Assist

ഡേ​റ്റ് ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

5.തു​ട​ർ​സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​ക - Arrange

ചി​കി​ത്സ തു​ട​ങ്ങി​യ​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു. പു​ക​വ​ലി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ന്ന ദി​വ​സ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ക


പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ങ്കി​ൽ ആ​ദ്യം ചെ​യ്യേ​ണ്ട​ത് പു​ക​വ​ലി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക എ​ന്ന​താ​ണ്. പു​ക​വ​ലി നി​ർ​ത്താ​ൻ നി​ങ്ങ​ൾ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞാ​ൽ, അ​ത് ഉ​പേ​ക്ഷി​ക്കു​ന്ന തീ​യ​തി തീ​രു​മാ​നി​ക്കാ​ൻ നി​ങ്ങ​ൾ ത‌​യാ​റാ​ക​ണം.

വ​ള​രെ ദൂ​രെ​യ​ല്ലാ​ത്ത ഒ​രു ദി​വ​സം തി​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ത് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സ്വ​യം ത​യാ​റാ​കാ​ൻ നി​ങ്ങ​ൾ​ക്ക് മ​തി​യാ​യ സ​മ​യം ന​ൽ​കു​ന്നു. പു​ക​വ​ലി നി​ർ​ത്താ​ൻ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട്, ഏ​തു തി​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന് നി​ങ്ങ​ൾ​ക്കു സ്വ​യം തീ​രു​മാ​നി​ക്കാം.

* പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന തീ​യ​തി വ​രെ പു​ക​വ​ലി തു​ട​രു​ക, തു​ട​ർ​ന്ന് നി​ർ​ത്തു​ക.

* ക്ര​മേ​ണ ഉ​പേ​ക്ഷി​ക്കു​ക, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന തീ​യ​തി വ​രെ സാ​വ​ധാ​നം സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന്‍റെ എ​ണ്ണം കു​റ​യ്ക്കു​ക, തു​ട​ർ​ന്ന് നി​ർ​ത്തു​ക.

വി​വ​ര​ങ്ങ​ൾ: ഡോ.​ദീ​പ്തി ടി.​ആ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി, ക​ണ്ണൂ​ർ
ഫോ​ൺ - 0497 2705309, 62382 65965