രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരാശുപത്രിയിലേക്ക് എത്തിക്കുക. ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്.
സ്ട്രോക്ക് പലവിധംമിനി-സ്ട്രോക്ക്ഇസ്കെമിക് സ്ട്രോക്കിൽ “മിനി-സ്ട്രോക്ക്” അല്ലെങ്കിൽ ടിഐഎ (TIA) (ക്ഷണികമായ ഇസ്കെമിക് ആക്രമണം- Transient ischemic attack) ഉൾപ്പെടുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ ഉണ്ടാകുന്ന താൽക്കാലിക തടസമാണ്.
രോഗലക്ഷണങ്ങൾ സാധാരണയായി കുറച്ച് മിനിറ്റ് നീണ്ടുനിൽക്കും അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാം. രോഗലക്ഷണങ്ങൾ ഒരു ഇസ്കെമിക് സ്ട്രോക്കിന് സമാനമായിരിക്കാം.
1. ശരീരത്തിന്റെ ഒരു വശത്ത്
മരവിപ്പ് / ബലഹീനത
2. ആശയക്കുഴപ്പം
3. തലകറക്കം അല്ലെങ്കിൽ ബാലൻസ് നഷ്ടം
4. സംസാരിക്കുന്നതിലോ
മനസിലാക്കുന്നതിലോ പ്രശ്നം
5. കാഴ്ചയിൽ പ്രശ്നങ്ങൾ
6. കഠിനമായ തലവേദന
(തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻസീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]