20% രോഗികൾ മാത്രമേ മരണത്തിലോ സ്ഥിരമായ വൈകല്യത്തിലോ തളയ്ക്കപ്പെടൂ.
ചലനശേഷി വീണ്ടെടുക്കാൻചലനശേഷിക്കുറവും ചലനസംബന്ധമായ കഴിവുകളുടെ നഷ്ടവുമാണ് സ്ട്രോക്ക് ഇരകളുടെ ഏറ്റവും പ്രകടമായ അടയാളം.
സ്ട്രോക്ക് പുനരധിവാസം ലക്ഷ്യമിടുന്നത് സ്ട്രോക്കിന് ഇരയായവരെ അവരുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണ്.
സ്ട്രോക്ക് പുനരധിവാസത്തിനുള്ള വഴികൾ വ്യത്യസ്തമാണ്. അവയിൽ ചിലത്
ഇനി പറയുന്നവയാണ്:ശാരീരിക പ്രവർത്തനങ്ങൾ, സാങ്കേതിക സഹായത്തോടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ, വൈജ്ഞാനികവും വൈകാരികവുമായ പ്രവർത്തനങ്ങൾ, പരീക്ഷണാത്മക ചികിത്സകൾ എന്നിങ്ങനെ അവയെ വിശാലമായി തരംതിരിച്ചിരിക്കുന്നു.
സ്ട്രോക്ക് രോഗികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് സ്ട്രോക്ക് പുനരധിവാസം.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻസീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]