പാര്‍ശ്വഫലങ്ങള്‍ ഏറെ ഉണ്ടാകാനിടയുള്ളതിനാല്‍ പലരിലും ചികിത്സ പൂര്ത്തീകരിക്കാനാകാറില്ല. മരണനിരക്ക് കൂടുന്നതിന്റെ ഒരു കാരണവും ഇതാണ്. മരുന്നിന് വീര്യം കൂടുതലായതിനാല്‍ രോഗികളില്‍ പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.
മാത്രമല്ല വൃക്കയും കരളും തകരാറിലാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. മരുന്നുകള്‍ എല്ലായിടത്തും ലഭ്യമല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പകരില്ല, പക്ഷേ ശ്രദ്ധ വേണംമുന്കാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു എന്നതുകൊണ്ടാകാം അമീബിക് മസ്തിഷ്ക ജ്വരം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രതിരോധ ശക്തി കുറവുള്ളവരിലാണ് രോഗം വേഗത്തില്‍ പിടിപെടുന്നത്.
ഒരുകൂട്ടം കുട്ടികള്‍ ഒരേ സമയം കുളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ ഇവരില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രം രോധബാധ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. രോഗം സ്ഥിരീകരിച്ചാല്‍ തന്നെ അതിനുതകുന്ന മരുന്ന് നല്കാന് കഴിയുക എന്നത് വളരെ പ്രധാനമാണ്.
പലപ്പോഴും വൈറല്‍ പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടര്‍മാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.
മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നത് മാത്രമാണ് ഒരാശ്വാസം. രോഗ സാധ്യതകളെ കുറിച്ച് സ്വയം ബോധവാന്മാരുകുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കാനും മൂക്കില്‍ വെള്ളം കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.
രോഗം വരാതെ നോക്കുകമാത്രമാണ് ഇത്തരം മാരക രോഗാവസ്ഥയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. മധുകര്‍(സീനിയര്‍ ന്യൂറോളജിസ്റ്റ്, ലിറ്റിൽ ഫ്ളവര്‍ ആശുപത്രി അങ്കമാലി).