സ്ത്രീകളുടെ ആരോഗ്യത്തിന് ചില കാര്യങ്ങൾ
* ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളും ഇലക്കറികളും ശീലമാക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്തുക.

* രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ

പരിശോധിച്ചു നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക.

* സ്ത്രീകൾ നിർബന്ധമായും സ്തനാർബുദസാധ്യത

കണ്ടെത്താനുളള മാമോഗ്രഫി ടെസ്റ്റിനു വിധേയരാവുക.

* ശരീരത്തിൽ മുഴകളോ തടിപ്പോ ശ്രദ്ധയിൽപ്പെട്ടാൽ

എത്രയും പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

* അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരക്കുറവും ഭാരക്കൂടുതലും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

* നീണ്ടു നിൽക്കുന്ന പനിയും ചുമയും ക്ഷയമല്ലെന്ന് ഉറപ്പുവരുത്തുക. ക്ഷയമാണെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്തുക.

* സ്ത്രീകൾ ഗർഭാശയഗള കാൻസർസാധ്യത മുൻകൂട്ടി നിർണയിക്കുന്നതിനുളള പാപ്്സ്മിയർ ടെസ്റ്റിനു വിധേയരാകണം.

* ആർത്തവവിരാമം വന്ന സ്ത്രീകൾ എല്ലുകൾക്കുണ്ടാകാവുന്ന ഓസ്റ്റിയോപൊറോസിസിന്റെ സ്ക്രീനിംഗ്്ടെസ്റ്റിനു വിധേയരാവുക. കാൽസ്യം അടങ്ങിയ ആഹാരം(ഇലക്കറികൾ,

സോയാബീൻ, കൂവരക്, കൊഴുപ്പു നീക്കിയ പാൽ, മത്തി...) ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

* കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വിധേയമാകണം.


* ശുഭാപ്തിവിശ്വാസം ജീവിതത്തിന്റെ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക.

* മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ്് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം.

* മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.

* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല.

* വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക. ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

* ദിവസവും ധാരാളം ശുദ്ധജലം കുടിക്കുക. യാത്ര പോകുമ്പോൾ തിളപ്പിച്ചാറിയ വെളളം കരുതുക. കോള ഡ്രിംഗ്സ് ഉപയോഗം ഒഴിവാക്കുക * അടുക്കളയിൽ ശുചിത്വം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ കൊണ്ടു മറച്ചുപിടിക്കണം. മൂക്ക്, കണ്ണ്, ചെവി തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷം കൈ കഴുകാൻ മറക്കരുത്.