വി​രു​ന്നു​സ​ത്കാ​ര​ത്തി​നി​ടെ ക​ര​ടി എ​ത്തി, ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങി!
വി​രു​ന്നു​സ​ത്കാ​ര​ത്തി​നി​ടെ ക​ര​ടി എ​ത്തി, ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങി!
മെ​ക്‌​സി​ക്കോ: ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ മേ​ശ​യി​ലേ​ക്ക് ഒ​രു ക​ര​ടി ചാ​ടി​ക്ക​യ​റു​ന്നു. അ​വി​ടെ​യി​രു​ന്ന് ആ​സ്വ​ദി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു.

ഭ​ക്ഷ​ണം മു​ഴു​വ​ൻ ക​ഴി​ച്ച​ശേ​ഷം കൂ​ളാ​യി മ​ട​ങ്ങു​ന്നു. ചി​പി​ൻ​ക്യൂ ഇ​ക്കോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

മെ​ക്‌​സി​ക്കോ​യി​ലെ ഒ​രു വി​രു​ന്നു​സ​ത്കാ​ര​സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണു ക​ര​ടി എ​ത്തി​യ​ത്. ഒ​ര​മ്മ​യും മ​ക​നും ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മേ​ശ​യു​ടെ മു​ക​ളി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ ക​ര​ടി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.


അ​മ്മ​യും മ​ക​നും മേ​ശ​യു​ടെ മു​ന്നി​ലെ ക​സേ​ര​യി​ല്‍ ഭ​യ​ന്ന് വി​റ​ച്ചി​രി​ക്കു​ന്ന​തും ക​ര​ടി​യി​ൽ​നി​ന്നു മ​റ​ച്ച് പി​ടി​ക്കാ​ന്‍ അ​മ്മ മ​ക​നെ ത​ന്‍റെ നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണം മു​ഴു​വ​ൻ ക​ഴി​ച്ച​ശേ​ഷ​മാ​ണ് ക​ര​ടി പി​ൻ​വാ​ങ്ങി​യ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ സി​ൽ​വി​യ മാ​സി​യാ​സ് ത​ന്‍റെ മ​ക​ൻ സാ​ന്‍റി​യാ​ഗോ​യു​ടെ 15ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.