Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒടുവിൽ സ്രാവ് വാലും ചുരുട്ടി ഒാടി!
"ലിയാനെ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു ഞാൻ പ്രതീക്ഷിച്ചതേയില്ല. അവളുടെ ശരീരമാകെ കരിനീലിച്ചിരുന്നു, മരണം അവളെ തീണ്ടി എന്നപോലെ. അതുവരെ അവളെ പ്രണിയിക്കുന്നു എന്നു ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ അന്ന് ആദ്യമായി ഞാനത് പറഞ്ഞു.' ഡസ്റ്റി ചിരിച്ചു. "ഇത്രയും നാൾ ഒന്നിച്ചുണ്ടായിരുന്നിട്ടും എന്നെ പ്രണയിക്കുന്നു എന്നു പറയാൻ ഈ സമയമാണോ ഡസ്റ്റി നീ തെരഞ്ഞെടുത്തത്?', ലിയാനെ ഡസ്റ്റിയോടിതു ചോദിക്കുന്പോൾ അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു. ഒപ്പം ജീവിതത്തിലേക്കു മടങ്ങി വരുന്നതിന്റെ വെളിച്ചവും.
സതേൺ കാലിഫോണിയയിലെ സാൻ ഓൺഫ്രെ കടപ്പുറത്ത് പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കും ഒപ്പമിരിക്കുന്പോൾ ലിയാനെ എറിക്സണ് അത് അവൾ ഏറെ ഇഷ്ടപ്പെടുന്ന വിശ്രമവേളകളിൽ ഒന്നായിരുന്നു. 2017 ഏപ്രിലിലെ ഒരു ഒഴിവു ദിവസമാണ് സംഭവം നടക്കുന്നത്. തന്റെ പ്രതിശ്രുത വരൻ ഡസ്റ്റി ഫിലിപ്സും സുഹൃത്തുക്കളും സർഫിംഗിൽ ഏർപ്പെട്ടപ്പോൾ ലിയാനെ നീന്താനിറങ്ങി. എന്നാൽ, പെട്ടെന്നാണ് വലതു കാലിൽ പിടിമുറുക്കിയ ഏതോ ഒരു ശക്തി അവളെ സമുദ്രത്തിന്റെ ആഴങ്ങളിലേക്കു വലിച്ചിഴച്ചത്. സാൻ ഓൺഫ്രെ കടലുകളുടെ ആഴത്തിലേക്കു വലിച്ചിഴച്ച ഭീമൻ വെള്ള സ്രാവിനെ തോൽപിച്ചു ജീവിതത്തിലേക്കു നീന്തിക്കയറിയ ഓർമകൾ പങ്കുവയ്ക്കുകയാണ് ലിയാനെ എന്ന മുപ്പത്തിയെട്ടുകാരി. നാഷണൽ ജിയോഗ്രഫി ചാനലിന്റെ വാർഷിക ഷാർക്ക് ഫെസ്റ്റിനോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു ലിയാനെ. മൂന്നു വർഷങ്ങൾക്കിപ്പുറം നടുക്കുന്ന ആ ഓർമകൾ ലിയാനെ വിവരിക്കുന്നു.
“അത് എന്റെ കാലിൽ പിടിമുറുക്കിയപ്പോൾ തന്നെ എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസിലായി. എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസിൽ ആദ്യം തെളിഞ്ഞത്. തുടർന്ന് ഫിലിപ്സിനെ ഞാൻ ഓർത്തു. സർഫിംഗ് കഴിഞ്ഞെത്തുന്പോൾ എന്നെ കണ്ടില്ലെങ്കിൽ എനിക്കെന്തു സംഭവിച്ചു എന്നോർത്ത് അവൻ ആശങ്കപ്പെടുമല്ലോ എന്ന ചിന്ത എന്നെ അലട്ടി. കടലിന്റെ ആഴങ്ങളിലേക്കു പോകുന്പോൾ എന്റെയുള്ളിൽ അലയടിച്ച ഓർമകളെല്ലാം ഇന്നും എന്റെ മനസിലുണ്ട്.
എന്റെ തുടയിൽ ചുറ്റിപ്പിടിച്ച ആ താടിയെല്ലിന്റെ ശക്തിയും ഞാൻ മറന്നിട്ടില്ല. കടലിന്റെ ആഴങ്ങളിലേക്ക് ആ സ്രാവ് എന്നെ വലിച്ചിട്ടു. അടിത്തട്ടുകളിലേക്കു പോകുന്തോറും വെളിച്ചം മറഞ്ഞ്, ഇരുട്ട് കൂടിക്കൂടി വന്നു. മരണം മുന്നിലെത്തി എന്നെനിക്കു മനസിലായി. ശ്വാസം നിലയ്ക്കാൻ പോവുകയാണ്. ഭീമാകാരനായ സ്രാവിന്റെ പിടിയിൽനിന്നു രക്ഷപ്പെടുക അസാധ്യമാണെന്നു മനസു പറഞ്ഞു. എങ്കിലും ജീവിതം തിരിച്ചുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ഒരു നിമിഷംകൂടി ചുറ്റും പരതി. പെട്ടെന്നൊരു നിമിഷം സ്രാവിന്റെ കണ്ണ് തനിക്കു തൊട്ടടുത്ത് എത്തിയിരിക്കുന്നതായി അവൾ കണ്ടു. ആ ഇരുട്ടിലും ഭീമൻ സ്രാവിന്റെ കണ്ണുകൾ തിളങ്ങി. അവൻ അത്ര അടുത്തായിരുന്നു. ശത്രുവിന്റെ കണ്ണിലെ ചിരിയാണ് പോരാടാൻ എനിക്കു ധൈര്യം തന്നു. അവസാന ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു എല്ലുനുറുങ്ങുന്ന വേദനയിലും സർവശക്തിയുമെടുത്ത് ഞാൻ എന്റെ കൈ ചുരുട്ടി ആ കൊലയാളി സ്രാവിന്റെ കണ്ണിൽ ഇടിച്ചു, ഒന്നല്ല പലവട്ടം. സ്രാവിന്റെ കണ്ണുകൾ വളരെ മൃദുവാണെന്നു താൻ തൊട്ടറിഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ വേദനകൊണ്ട് പുളഞ്ഞ സ്രാവിന്റെ വായ് തുറന്നു. തുടയിൽനിന്നുള്ള പിടി അയഞ്ഞു. വേദന സഹിക്കാൻ വയ്യാതെ അതു നീന്തുമാറി. അവന്റെ വായിൽനിന്നു പൂർണമായി സ്വതന്ത്രയായതോടെ, മുപ്പതടി താഴ്ചയിൽനിന്നു ഞാൻ മുകളിലേക്കു കുതിച്ചുനീന്തി. ' ലിയാനെ പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ മുൻ വർഷങ്ങളേക്കാൾ പ്രകോപനംകൂടാതെയുള്ള സ്രാവ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. തീരവാസികളുടെ എണ്ണത്തിലെ വർധനയും ഉയർന്ന താപനിലയുമാണ് കാരണമെന്ന് അവർ വിലയിരുത്തുന്നു.
സംഭവ ദിവസത്തെ ഡസ്റ്റി ഫിലിപ്സ് ഓർക്കുന്നതിങ്ങനെ: "സർഫിംഗിനിടയിൽ ഞാൻ ലിയാനയുടെ നിലവിളി കേട്ടു. ആ നിലവിളി എന്റെയുള്ളു തുളച്ചുകൊണ്ടു കടലിനടിയിലേക്കു താഴ്ന്നു പോയി. പെട്ടെന്നു തന്നെ ലിയാനെ ഉണ്ടായിരുന്ന ഭാഗത്തേക്കു നോക്കിയെങ്കിലും അവിടത്തെ വെള്ളത്തിന് അനക്കംപോലും ഉണ്ടായിരുന്നില്ല. ഞാൻ അവിടെ മുഴുവൻ നോക്കി. പക്ഷേ എവിടെയും ലിയാനയെ കണ്ടില്ല. ഞാൻ ഏറെനേരം കാത്തിരുന്നെങ്കിലും അവൾ പൊങ്ങി വന്നതുമില്ല. അവളെ കാത്ത് ഞാൻ തീരത്തു നിന്നപ്പോൾ അവൾ കടലിനടിയിൽ ജീവനുവേണ്ടി ഒരു ഭീമൻ സ്രാവുമായി പോരാടുകയായിരുന്നു. കരയിലേക്കു നീന്തിക്കയറിയ ലിയാനെ തീർത്തും അവശയായിരുന്നു. ഞാൻ അവളെ എന്റെ സർഫിംഗ് ബോർഡിലേക്കു കിടത്തി. ആ നേരം അവൾ ഒരു രക്തപ്പുഴയായിരുന്നു.' ഫിലിപ്സ് പറയുന്നു.
പ്രാദേശിക മറൈൻ ബേസിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരാണ് ലിയാനയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചത്.
"ഞാൻ ലിയാനെയുടെ കാൽ മെല്ലെ ഉയർത്തി, സത്യമായും അതു താഴേക്കു വീണുപോകുമെന്ന് എനിക്കു തോന്നി' ആരോഗ്യപ്രവർത്തകനായ ജസ്റ്റിൻ മേയേഴ്സ് പറയുന്നു. അങ്ങനെ എട്ടു ശസ്ത്രക്രിയകൾക്കും ഒൻപത് ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ലിയാനെ ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങി.
-അനാമിക
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top