ലോക മെഡലുകളുടെ പെരുമഴകൈക്കരുത്തിലും നെഞ്ചുറപ്പിലും 29 ലോക മെഡലുകളാണ് ഈ 46കാരന് സ്വന്തമാക്കിയിരിക്കുന്നത്. 2005ല് ജപ്പാനില് നടന്ന ആം റസ്ലിംഗില് ഗോള്ഡ് മെഡല് നേടി ലോക ചാമ്പ്യനായി.
2008 ല് സ്പെയിനില് വേള്ഡ് ചാമ്പ്യന്, 2009 ല് ഈജിപ്റ്റില് വേള്ഡ് ചാമ്പ്യന്, 2010ല് ഇസ്രായേലില് നടന്ന പാര ബാന്ഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് വേള്ഡ് മെഡല്, 2012 ല് സ്പെയിനില് വേള്ഡ് ചാമ്പ്യന്,
2013 ല് അമേരിക്കയില് നടന്ന വേള്ഡ് ഡാര്ഫ് ഒളിമ്പിക് ഗെയ്മില് വ്യത്യസ്ത ഇനങ്ങളില് അഞ്ച് സ്വര്ണമെഡലുകളോടെ വേള്ഡ് ചാമ്പ്യന്, 2014 പോളണ്ടില് നടന്ന പാരാ ആം റസ്ലിംഗ് ഫസ്റ്റ് വേള്ഡ് ചാമ്പ്യന്ഷിപ്പില് വേള്ഡ് ചാമ്പ്യന്,
2017 ല് കാനഡയില് നടന്ന ഡാര്ഫി ഒളിംമ്പിക് ഗെയിംസില് ആറ് മെഡലുകളോടെ വേള്ഡ് ചാമ്പ്യന്ഷിപ്പ്, 2022 ല് കൊറിയയില് വേള്ഡ് ചാമ്പ്യന്... ജോബിയുടെ ലോക മെഡല് പട്ടിക തുടരുകയാണ്.
ചൈനയില് നടക്കുന്ന മത്സരത്തില് 165 കിലോ ഭാരം ഉയര്ത്തി ലോക ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ജോബി. നാഷണല് പാരാ പവര് ലിഫ്റ്റിംഗ് ഔദ്യോഗിക കോച്ചായ ജെ.പി. സിംഗ് ആണ് ജോബിയുടെ കോച്ച്.
സര്ക്കാരുകളുടെ ഭാഗത്തുനിന്ന് അവഗണന മാത്രംലോക മെഡലുമായി കഴിഞ്ഞ രണ്ടിന് സെപ്റ്റംബര് രണ്ടിന് നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തില് വന്നിറങ്ങിയപ്പോള് സ്വീകരിക്കാന് മന്ത്രിമാരോ എംഎല്എമാരോ ഉണ്ടായിരുന്നില്ല.
സംസ്ഥാന മുഖ്യമന്ത്രിയോ കായിക വകുപ്പ് മന്ത്രിയോ ഇതുവരെ ഒരു ഫോണ് കോളില് പോലും ജോബിയെ അഭിനന്ദിക്കാന് വിളിച്ചിട്ടുമില്ല.
അന്താരാഷ്ട്ര മെഡല് നേടുന്ന താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രിയും കായികമന്ത്രിയുമൊക്കെ കുറിപ്പ് ഇറക്കാറുണ്ട്. ജോബിയുടെ കാര്യത്തിലും അതും ഉണ്ടായില്ല.
കായികതാരങ്ങള് ലോക മെഡലുമായി വരുമ്പോള് എങ്ങനെ സ്വീകരിക്കണമെന്ന പ്രോട്ടോകോള് ഇല്ലാത്തത് ശോചനീയമാണ്.
ശാരീരിക വെല്ലുവിളി നേരിടുന്നവര്ക്ക് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തുല്യമായ പ്രോത്സാഹനവും പരിഗണനയും നല്കുമ്പോള് ജോബി പരിശീലനം നടത്തുന്നതും ചാമ്പ്യന്ഷിപ്പിനു പോകുന്നതുമൊക്കെ സ്വന്തം ചെലവില് തന്നെയാണ്.
ഭാരത് പെട്രോളിയത്തിന്റെ പിന്തുണ ജോബിക്ക് എപ്പോഴുമുണ്ട്. ശാരീരിക പരിമിതിയുള്ള താരങ്ങളോട് സര്ക്കാര് വിവേചനപരമായാണ് പെരുമാറുന്നത്.
സ്കൂള് തലം മുതല് ജനറല് ആയിട്ടുള്ള കുട്ടികള്ക്ക് സ്പോര്ട്സ് ചെയ്യാനുള്ള അവസരമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങള്ക്ക് അതിനുള്ള അവസരം ഇന്നില്ല.
മാറിമാറിവരുന്ന ഭരണതലപ്പുള്ളവരുടെ മക്കളും കുടുംബാംഗങ്ങളുമൊന്നും വൈകല്യമുള്ളവരല്ല. അതുകൊണ്ടുതന്നെ അവര്ക്ക് ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ അവകാശങ്ങള് നിഷേധിക്കാനെ കഴിയൂ.
ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങള്ക്ക് സ്പോര്ട്സ് ചെയ്യാനുള്ള അവസരങ്ങള് സംസ്ഥാനഭരണാധികാരികള് നിയമനിര്മാണം നടത്താത്തതുമൂലം അവരുടെ മക്കള്ക്ക് വൈകല്യമുള്ള കുഞ്ഞുങ്ങള് ഉണ്ടാകണെയെന്നാണ് ഞാന് പ്രാര്ഥിക്കാറുണ്ട്.
എനിക്ക് കഴിയാവുന്നത്ര കാലം രാജ്യത്തിനു വേണ്ട് ഞാന് മെഡല് നേടും. ആരോടും ഒരു പരിഭവവും പറയുന്നില്ല. തുല്യ പരിഗണനയും തുല്യ പ്രോത്സാഹനവും വേണം' - അമര്ഷത്തോടെ ജോബി പറഞ്ഞു നിര്ത്തി.
കുടുംബത്തിന്റെ പിന്തുണനല്ലൊരു നര്ത്തകി കൂടിയായ ഭാര്യ ഡോ.മേഘയും വിദ്യാര്ഥികളായ മക്കള് ജ്യോതിസും വിദ്യുതും പ്രോത്സാഹനവുമായി ജോബിക്കൊപ്പം എപ്പോഴുമുണ്ട്.
പാലാ എസ്എച്ച് കോണ്വെന്റിലെ സിസ്റ്റര് സ്മിത മരിയയാണ് ജോബിയുടെ സഹോദരി.
സീമ മോഹന്ലാല്