Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരംഗവും ചിലനേരങ്ങളിൽ തേങ്ങി. തന്റെ ദൃഷ്ടിയിൽപ്പെട്ട ചിലതിനെയും ചിലരെയുമൊക്കെ പേരു ചൊല്ലി വിളിച്ച് പ്രലപിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല. തന്നെയോർത്തു വിതുന്പേണ്ട എന്നു പറഞ്ഞു പലരെയും ആശ്വസിപ്പിച്ചവനു ചിലതിനെയൊക്കെ നോക്കി ഗദ്ഗദപ്പെടേണ്ടതായി വന്നു.
ചിലതൊക്കെ കണ്ടമാത്രയിൽ അവന്റെ കണ്ണുകളും കലങ്ങി. അന്നത്തെ ചില വിസ്മയക്കാഴ്ചകളെയും, സൗധങ്ങളെയും, സ്ഥലങ്ങളെയും, സമൂഹത്തിലെ ഉന്നതരെയുമൊക്കെ നോക്കിയാണ് അവൻ വിലപിച്ചത്. ദൈവത്തിന്റെ ഉള്ളവും ഉരുകുമെന്നുള്ള ഒരോർമപ്പെടുത്തൽ.
മനുഷ്യന്റെ മലിനമായ മനോഭാവങ്ങളാണ് അവിടുത്തേക്ക് ആതങ്കമേറ്റുന്നത്. അവയിൽ ഏറ്റം പ്രധാനം അഹംഭാവം തന്നെ. അഹങ്കാരികൾ അഹത്തെ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. അവർക്കു ദൈവഭയമോ, വിശ്വാസമോ, വിചാരമോ ഇല്ല. അഹംഭാവം ആയിരുന്നില്ലേ ആദിപാപത്തിലേക്കു നരരെ നയിച്ചതും? നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് നിലം പതിപ്പിക്കും. തന്നിഷ്ടമനുസരിച്ച് തുള്ളുന്നവരെ തട്ടിവീഴ്ത്തും. എന്നാൽ, എളിയവരെ എളിയിലിരുത്തുകയും ചെയ്യും.
നാമും വിസ്മയസൃഷ്ടികൾ തന്നെയല്ലേ? ”മനോഹരമായിരിക്കുന്നു’ എന്ന് സ്രഷ്ടാവ് നമ്മെയും നോക്കി മൊഴിഞ്ഞതല്ലേ? ആ ദൈവം ഇന്നും അങ്ങനെ പറയുന്നുണ്ടോ? നമ്മുടെ അഹന്ത ദൈവത്തിന്റെ വിലാപത്തിനു ഹേതുവാകുന്നുണ്ടെന്ന വെളിവിൽ വളരാം. വെറും പുഴുത്തീറ്റയായ ദേഹത്തെ പുകഴ്ത്തിപ്പൂജിക്കുന്നതാണ് അഹങ്കാരം. ഗർവ് വിനാശഗർത്തത്തിലേക്കുള്ള വഴിയാണ്; എളിമ വിജയത്തിലേക്കുള്ള ഏണിയും.
അഹങ്കാരത്തിൽ അധഃപതനമുണ്ട്. അതിനെ അലങ്കാരമാക്കരുത്. നാം പോലും നമ്മുടേതല്ലാത്ത, ജീവിതമാകുന്ന പിച്ചപ്പാത്രംപോലും സ്വന്തമല്ലാത്ത നമുക്കു സത്യത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല. നമ്മെ നോക്കി നമ്മുടെ ദൈവത്തിന്റെ നയനങ്ങൾ നിറയാൻ നാം ഇടവരുത്തരുത്. നമ്മുടെ വ്യക്തിജീവിതത്തിൽ, കുടുംബങ്ങളിൽ കർത്താവിന്റെ കണ്ണീരു വീഴാതിരിക്കട്ടെ.
നമ്മുടെ അകൃത്യങ്ങൾ അവിടുത്തെ നൈരാശ്യത്തിനും നൊന്പരങ്ങൾക്കും നിദാനമാകാതിരിക്കട്ടെ. നമ്മെ നോക്കിയുള്ള അവന്റെ വിലാപം അവൻ നമ്മെ വെടിഞ്ഞുപോകുന്നതിന്റെയും, നമുക്ക് അർഹമായ അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു നൽകുന്നതിന്റെയും മുന്നോടിയാണ്. ദൈവത്തിനു നമ്മെക്കുറിച്ചു പല പദ്ധതികളുമുണ്ട്. അവയുടെ പൂർത്തീകരണത്തിനു നാം ദൈനംദിനം ഉൗട്ടിവളർത്തുന്ന ദുഷ്ടമനോഭാവങ്ങൾ വിഘ്നങ്ങളാകരുത്.
കൃപകളെ കളഞ്ഞുകുളിക്കരുത്. അനുഗ്രഹങ്ങളെ അന്യാധീനപ്പെടുത്തരുത്. നന്മകൾ നായ്ക്കൾ സ്വന്തമാക്കാൻ അനുവദിക്ക ത്. ഒപ്പം, നമ്മിലെ അരുതാത്തവയെ നോക്കി നമുക്കും നിർലജ്ജം പ്രലപിക്കാം. വലിയനോന്പിന്റെ നാളുകൾ അങ്ങനെയുള്ള ചില വിലാപങ്ങൾക്കും വേണ്ടിയുള്ളവയാണ്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയു
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്‍ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്ര
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
Latest News
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top