Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്‍ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്രതിക്കൂട്ടിൽ നിന്നു. തെറ്റുകളൊന്നും ചെയ്യാതിരുന്നിട്ടും കുറ്റാരോപിതനായി പ്രതിപ്പട്ടികയിൽ പേരു ചേർക്കപ്പെട്ട അവന് അല്പനേരത്തേക്കെങ്കിലും വിധിയാളന്മാരുടെ മുന്‍പാകെ നില്ക്കേണ്ടിവന്നു. പലരുടെയും ശിരസു നിവരാൻ അവൻ ശിരസു നമിക്കേണ്ടത് ആവശ്യമായിരുന്നു. നീതി നിഷേധിക്കപ്പെട്ട നീതിമാൻ.
കുറ്റാന്വേഷണത്തിനു മുന്‍പേ അവന്റെ കുറ്റപത്രം തയാറാക്കപ്പെട്ടു. പാപികളായ വൈരികൾക്ക് പുലന്പാൻ പാതകങ്ങൾ പലതുമുണ്ടായിരുന്നു. വ്യാജമായ ആരോപണങ്ങളുടെ വലിയ ഒ പട്ടിക തന്നെ അവർ അവനെതിരേ വായിച്ചുകേൾപ്പിച്ചു. നിർമലനും നിരപരാധിയുമായിരുന്ന അവനിൽ നിരവധി കുറ്റങ്ങൾ അവർ ചുമത്തി.
അവനു പറയാൻ അധികമൊന്നുമില്ലായിരുന്നു. പറഞ്ഞതു കേൾക്കാൻ ആരുമില്ലയിരുന്നു. പക്ഷേ, അവയ്ക്കെല്ലാം നടുവിലും നമ്മുടെ നാഥൻ പതറിയില്ല. ഒലിവുകൊന്പുകളേന്തിയ കരങ്ങളിൽ കുറുവടികളും, കീർത്തനം പാടിയ അധരങ്ങളിൽ അസഭ്യവർഷവും അവൻ പണ്ടേ പ്രതീക്ഷിച്ചിരുന്നോ?
ജീവിതത്തിൽ അന്യായമായ ചില കുറ്റാരോപണങ്ങൾക്കു നാമും വിധേയരായിട്ടുണ്ടാവാം. നിനയ്ക്കാത്ത നീചകൃത്യങ്ങൾവരെ നമുക്കെതിരേ ആരോപിക്കപ്പെട്ട് നിന്ദിതരായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. നമ്മെ മുഴുവൻ കേൾക്കാനും മനസിലാക്കാനും ആരുമില്ലാതിരുന്ന നേരങ്ങൾ.
നമ്മുടെ നിഷ്കളങ്കതയ്ക്ക് ആരും വിലകല്പിക്കാതിരുന്ന അവസരങ്ങൾ. അപ്പോഴൊക്കെ നാം അവലംബിച്ച മൗനത്തിനും അനുഭവിച്ച നിസഹായതയ്ക്കും രക്ഷദമായ എന്തൊക്കെയോ അന്തരാർഥങ്ങളുണ്ടായിരുന്നു. ആരെയും കുറ്റക്കാരായി ചിത്രീകരിക്കാതിരിക്കാം.
നമുക്കുമില്ലേ ആവശ്യത്തിലധികം തെറ്റുകൾ? മറ്റുള്ളവരുടെ കുറ്റങ്ങൾ നമുക്കുള്ളവയുടെ വകഭേദങ്ങളാണെന്ന് കരുതിയാൽ മതി. കുറ്റംപറച്ചിൽ കുറച്ചാൽ മനസിന്റെ കനം കുറയും. ജീവിതം കൂടുതൽ സന്തോഷഭരിതമാകും. മറ്റുള്ളവരുടെ നേർക്കുള്ള ചൂണ്ടുവിരൽ ചെറുതാണെങ്കിലും വ്യക്തിബന്ധങ്ങൾക്കിടയിൽ അതു സൃഷ്ടിക്കുന്ന അകലം വലുതായിരിക്കും.
കുറ്റാന്വേഷികളല്ല, സത്യാന്വേഷികളാകാനുള്ള നിയോഗമാണ് നമ്മുടേത്. മറ്റുള്ളവർക്കെതിരേ അബദ്ധപ്രചാരണങ്ങൾ നടത്തി അവരുടെ നിലയ്ക്കും വിലയ്ക്കും കളങ്കമേല്പിക്കാതിരിക്കാം. അർഹമായ നീതി ആർക്കും നിഷേധിക്കാതിരിക്കാം. നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റുള്ളവർക്കു ന്യായമായി ലഭിക്കേണ്ടതു അപഹരിക്കാതിരിക്കാം.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആരെയും വ്യക്തിഹത്യ ചെയ്യാതിരിക്കാം. അയൽക്കൂട്ടങ്ങൾ അയൽക്കുറ്റങ്ങളുടെ ആഘോഷക്കമ്മിറ്റികളാകാതിരിക്കട്ടെ. ക്രൈസ്തവകുടുംബങ്ങൾ കോടതികളല്ല, കുന്പസാരക്കൂടുകളായാണ് മാറേണ്ടത്. പരസ്പരവിചാരണയല്ല, മറ്റുള്ളവരെക്കുറിച്ചുള്ള വിചാരവും, വിട്ടുവീഴ്ചകളുമാണ് അവയിൽ ഉണ്ടാകേണ്ടത്. എല്ലാവരിലും എന്തെങ്കിലുമൊക്കെ നന്മയുണ്ട്. അവയെ കാണാനും നല്ലതു പറയാനും ഈ വലിയനോന്പുകാലം വിനിയോഗിക്കാം.
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയു
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരം
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
Latest News
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top