Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സാന്ത്വനം
സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ്ങിവേദനിക്കുന്ന തന്റെ ശരീരത്തെ വിസ്മരിച്ച് തനിക്കുവേണ്ടി വിലപിച്ചവരെ അവൻ സമാശ്വസിപ്പിച്ചു. കരളുരുകുന്ന വേദനകൾ കടിച്ചുപിടിച്ച വേളയിലും മറ്റുള്ളവരുടെ കണ്ണീരകറ്റാൻ അവന്റെ അധരങ്ങൾ തുറന്നു. ഒട്ടിയ വയറുമായി പട്ടിണി കിടക്കുന്പോഴും കുഞ്ഞിനെ പാലൂട്ടുന്ന പെറ്റമ്മയെപ്പോലെ കരുതലുള്ളവർ അങ്ങനെയാണ്. ഉരുകിത്തീരുന്പോഴും പ്രകാശിക്കുന്ന മെഴുകുതിരികൾ.
തന്റെ മിഴികളെ മൂടിയിരുന്ന ചോരപ്പാടയുടെ ഇടയിലൂടെയും അവന്റെ ദൃഷ്ടികൾ പോയത് അപരന്റെ കണ്ണീരിലേക്കായിരുന്നു. അവനേറ്റ അടികൾക്കൊന്നിനും സ്നേഹിക്കുന്നവരുടെ മുറവിളി കേൾക്കാതിരിക്കത്തക്കവിധം അവന്റെ കേൾവിയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. തന്റെ ഇല്ലായ്മകളെക്കാൾ മറ്റുള്ളവരുടെ വല്ലായ്മകൾക്കാണ് അവൻ വിലകല്പിച്ചത്. വാർന്നുപോകുന്ന തന്റെ ജീവരക്തത്തെക്കാൾ ചുറ്റുമുള്ളവരുടെ മിഴിനീരിനാണ് അവൻ പ്രാധാന്യം കൊടുത്തത്. സ്വന്തം സമയം തീരാറായപ്പോഴും മറ്റുള്ളവർക്കുവേണ്ടി അവൻ സമയം കണ്ടെത്തി.
ദുസ്സഹമായ വേദനകളിലൂടെ കടന്നുപോയപ്പോഴും അവന്റെ സ്വരത്തിനു സാന്ത്വനത്തിന്റെ ആർദ്രതയായിരുന്നു. അഴലുകളുടെ വഴിയിലും ആശ്വാസത്തിന്റെ ആൾരൂപമായി മാറിയവനെ അനുഗമിക്കാനുള്ള വിളിയാണ് നമ്മുടേതും. എന്നാൽ, നമ്മുടെ ആകുലതകളിലും തിരക്കുകളിലും മറ്റുള്ളവരുടെ ആധികൾ നാം ഓർക്കാറുണ്ടോ? മറ്റുള്ളവരുടെ മാറാവേദനകൾക്കു നമ്മുടെ ജീവിതത്തിൽ എന്തു സ്ഥനമാണുള്ളത്?
ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന ചന്തമുള്ള ചില മനോഭാവങ്ങളും കടമകളുമൊക്കെയുണ്ട്. അവയെ മറന്നു ജീവിക്കരുത്. നമ്മുടെ പ്രിയരുടെയും പരിചിതരുടെയും വെറുമൊരു വഴിപോക്കന്റെയുമൊക്കെ കദനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അവസരങ്ങളെ ഓർത്തു ലജ്ജിക്കാം.
പറയാതെപോയ ആശ്വാസവാക്ക്, തുടയ്ക്കാതെപോയ കണ്ണീര്, നീട്ടാതെപോയ സഹായഹസ്തം, കൊടുക്കാതെപോയ സാന്നിധ്യം എന്നിങ്ങനെ നാം നഷ്ടമാക്കിയ മുത്തുകളെയും പവിഴങ്ങളെയും പറ്റി മനസ്തപിക്കാം. കരയുന്നവരെ ആശ്വസിപ്പിക്കാൻ വേണ്ടിക്കൂടിയാണ് ദൈവം നമുക്കു നാവു നല്‍കിയിരിക്കുന്നത്. നമ്മുടെ നൊന്പരങ്ങളുടെ നുകം മാത്രം തോളിലേന്തുന്പോൾ അവയ്ക്കു ഭാരമേറും.
അവയ്ക്കൊപ്പം മറ്റുള്ളവരുടെയും കൂടെയുണ്ടെങ്കിൽ ആ നുകം മധുരമുള്ളതായി മാറും. ചുറ്റുമുള്ളവരുടെ മുറിവുകളെയും മനോദുഃഖങ്ങളെയും കാണാനുള്ള കാഴ്ചശേഷി നമുക്കുണ്ടാവട്ടെ. നമ്മുടെ കർമ്മങ്ങൾക്കും, കഥനങ്ങൾക്കും, സാമീപ്യത്തിനുമൊക്കെ സാന്ത്വനത്തിന്റെ സുഖം സമ്മാനിക്കാൻ സാധിച്ചാൽ അതൊരു വലിയ സുകൃതമായിരിക്കും.
അനർഥങ്ങൾ നമ്മെ ഗ്രസിക്കുന്പോൾ മറ്റുള്ളവരുടെമേൽ ശാപവാക്കുകളും പഴികളും ചുമത്താതെ പ്രത്യാശയോടെ അവയെ നേരിട്ടുകൊണ്ട് നമ്മോടു സഹതപിക്കുന്നവർക്കും, നമ്മെ പരിചരിക്കുന്നവർക്കും ആശ്വാസമാകാനാണ് ശ്രദ്ധിക്കേണ്ടത്. അപരന്റെ കവിൾത്തടം തുടയ്ക്കാനുള്ള കർത്താവിന്റെ കൈത്തൂവാലകളായി മാറിക്കൊണ്ട് പൂഴിയിലെ പുണ്യങ്ങളായി ജീവിക്കാൻ നാം നോൽക്കുന്ന നോന്പ് നമ്മെ പ്രാപ്തരാക്കട്ടെ.
മഹിതോത്ഥാനം
കല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവൻ നട
അടക്കം
ആൾക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒ
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്
പാർശ്വഭേദനം
പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതി
മൃതി
മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യ
മുറവിളി
മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും
മാതൃദാനം
മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ
ക്രൂശീകരണം
കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മ
നഗ്നത
ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാൻ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാ
താങ്ങ്
അബലർക്കു താങ്ങായി വന്നവൻ കുരിശിന്റെ കനത്താൽ താഴെവീഴാതിരിക
പ്രയാണം
നാളതുവരെ അവൻ നടന്ന വഴികളെല്ലാം കാൽവരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയിൽ
പരിഹാസം
പടയാളികൾക്കും പരിസേവകർക്കും പരിഹാസപാത്രമായി പ്രത്തോറിയത്തിൽ അവൻ നിന്നു.
തുപ്പൽ
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വ
മുൾമകുടം
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായ
പ്രഹരം
അടിയകളേറ്റ ഇടയൻ അത്യധികം അവശനായി നിന്നു. കൽത്തൂണിൽ കെട്ടിയിട്ടു കുറുവടിയു
വിധി
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുത
കുറ്റാരോപണം
ഉറ്റവനായി ഒരു രാവിൽ പുല്‍ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്ര
തിരസ്കരണം
താൻ തെരഞ്ഞെടുത്തവരാൽ തന്നെ തിരസ്കൃതനായി അവൻ നിന്നു. പ്രാണനുതു
വിലങ്ങ്
വിമോചകന്റെ വിശുദ്ധ പാണികളിൽ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാൻ വന്നവനെ അ
ഒറ്റ്
പിടിച്ചവയൊക്കെ ദിക്കിൽ കൊണ്ടെക്കെട്ടിയെന്ന മട്ടിൽ രാത്രിയുടെ ചുമരിൽ ചാർത്തപ
രക്തസ്വേദം
ഗത്സെമനിയിൽ ഗദ്ഗദങ്ങളുടെ ആധിക്യത്തിൽ അവന്റെ മൃദുമേനിയി
അഭിഷേകം
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അന
അർഥന
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു.
പാദക്ഷാളനം
അരത്താലം വെള്ളത്തിന്റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന
അഭിഷേകം
സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്വിലെ വാസ
ഗൂഢാലോചന
ദുഷ്ടതയെ അഗ്രമൂലം നിർമാർജനം ചെയ്യാൻ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയർ അവനെ ഭയ
വിലാപം
മനം മുറിഞ്ഞവർക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരം
ദാഹം
പാറയിൽനിന്നു പോലും പച്ചവെള്ളം പുറപ്പെടുവിക്കാൻ കഴിവുള്ളവന്റെ തൊണ്ടവരണ്ടു.
വിശപ്പ്
വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറുനിറയ്ക്കുന്നവനും, കല്ലു
ശുദ്ധീകരണം
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്ത
വരവേല്പ്
ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്
രൂപാന്തരീകരണം
താബോർഗിരി അന്ന് തങ്കവർണമണിഞ്ഞു. സൂര്യവദനനും, ശുഭ്രവസ്ത്രധാരിയുമായ അവന്റ
തെറ്റിദ്ധാരണ
മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേ
അവഗണന
സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ
ആനന്ദം
അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊ
തെരഞ്ഞെടുപ്പ്
എല്ലാവർക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗ
പരീക്ഷണം
അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമി
ഉപവാസം
വരണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠി
റൂഹാഗമം
ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താ
സ്നാനം
കാലങ്ങളായി താൻ കാത്തുകിടന്നവന്റെ കാല്പാദങ്ങൾ തന്നിലെ തണുത്തനീരിൽ നനഞ്ഞമാത്
രഹസ്യവാസം
മണ്ണിലെ മുപ്പത്തിമൂന്നു വർഷം നീണ്ട തന്റെ ജീവിതത്തിന്റെ പ
വളർച്ച
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷ
നഷ്ടപ്പെടൽ
തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരി
അർപ്പണം
ജറുസലം ദേവാലയത്തിലെ തിരക്കുകൾക്കിടയിൽ അധികമാ
മടക്കം
മാനവവിമോചകൻ മടങ്ങിവന്നു. ഒളിയിടത്തിൽ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്വിലെ അ
അഭയാർഥിത്വം
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയു
പലായനം
പാതിരാവിൽ പരദേശത്തേക്കു പ്രാണരക്ഷാർഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ
നാമകരണം
നിദ്രയിൽനിന്നുണർന്ന ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും, കുഞ്ഞിനു “യേശു
ജനി
താപസവഴിയേയുള്ള തീർഥാടനം തുടങ്ങുകയാണ്. വലിയ നോന്പിന്റെ വി
Latest News
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
Latest News
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top