തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യും സലേഷ്യൻ വൈദികനുമായ ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലിലി​​​​നെ 2016 മാ​​​ർ​​​ച്ച് നാലിനാണു ഏ​​​​ഡ​​​​നി​​​​ൽ​​​​നി​​​​ന്നു ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഇതിനു പിന്നാലെ ടോമിന്‍റെ മോചനം ആവശ്യപ്പെട്ട് ജനപ്രതിനിധികളും സഭാനേതൃത്വവുമടക്കമുള്ളവർ കേന്ദ്ര സർക്കാരിനെ നിരവധി തവണ സമീപിച്ചിരുന്നു. ഇതിനിടെ, ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലി​​​​ൽ ജീ​​​​വ​​​​നോ​​​​ടെ​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി യെ​​​​മ​​​​ൻ സർക്കാർ എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും യെ​​​​മ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ​​​​മാ​​​​ലി​​​​ക് അ​​​​ബ്ദു​​​​ൾ​​​​ജ​​​​ലീ​​​​ൽ അ​​​​ൽ മെ​​​​ഖ്‌​​​​ലാ​​​​ഫി 2017 ജൂലൈയ് 12ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ, അദ്ദേഹത്തിന്‍റെ മോചനം പിന്നെയും നീളുകയായിരുന്നു. യെ​​മ​​നി​​ലെ അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ൽ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​രാ​​യ നാ​​ലു ക​​ന്യാ​​സ്ത്രീ​​ക​​ളും ര​​ണ്ടു ജീ​​വ​​ന​​ക്കാ​​രും അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളാ​​യ എ​​ട്ടു വ​​യോ​​ധി​​ക​​രും ഉൾപ്പെടെ 15 പേരാണ് മരിച്ചത്. ഈ ആക്രമണത്തിനു പിന്നാലെയാണ് താമസസ്ഥലത്തുനിന്ന് ഫാ.ടോമിനെ കാണാതായത്. മോ​​​ച​​​ന​​​ത്തി​​​നു സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫാ. ​​​ടോ​​​മി​​​ന്‍റേ​​​താ​​​യി ര​​​ണ്ടു വീ​​​ഡി​​​യോ​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. 2016 ഡി​​​സം​​​ബ​​​റി​​​ലും 2017 മേ​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു വീ​​​ഡി​​​യോ​​ സന്ദേശങ്ങൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.


ജീവൻ രക്ഷിക്കണമെന്ന് യാചിച്ചുള്ള ആദ്യ വീഡിയോ ഫാ. ടോമിന്‍റെ ആരോഗ്യസ്‌ഥിതി മോശമാണെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്‍റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ ഈ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും താൻ വളരെയേറെദുഃഖിതനും നിരാശനുമാണെന്നും നിരാശയോടെ അദ്ദേഹം വ്യക്തമാക്കുന്നതായിരുന്നു സന്ദേശം.

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയിൽ തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്‌ഥ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും തന്‍റെ മോചനത്തിന് വത്തിക്കാന്‍റെ ഇടപെടലും വേണമെന്ന് അഭ്യർഥനയായിരുന്നു സന്ദേശത്തിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.