ഐപിഎല്‍ 2020 പ്രക്ഷേപണവാകശം യപ് ടിവിക്ക്
ഐപിഎല്‍ 2020 പ്രക്ഷേപണവാകശം യപ് ടിവിക്ക്
ഐപിഎല്‍ 2020 പ്രക്ഷേപണവാകശം യപ് ടിവിക്ക്

ലോകത്തിലെ മുന്‍ നിര ഒടിടി പ്ലാറ്റ്‌ഫോമായ യപ് ടിവി 2020 ലെ ഡ്രീം 11 ഐപിഎല്‍ പ്രക്ഷേപണാവകാശം സ്വന്തമാക്കി. മത്സരങ്ങള്‍ ലൈവായി യപ് ടിവിയിലൂടെ പത്തിലധികം രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യും.

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വ് ര്‍ച്വലി മത്സരങ്ങള്‍ ആസ്വദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതും യപ് ടിവിക്ക് നേട്ടാകും.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. മറ്റ് മത്സങ്ങളെ അപേക്ഷിച്ച് മൂന്നു മണിക്കൂര്‍ എന്ന കുറഞ്ഞ ദൈര്‍ഘ്യവും ഐപിഎല്ലിനെ ആകര്‍ഷകമാക്കുന്നുണ്ട്. ഓസ്‌ട്രേലിയ,കോണ്ടിനെന്റല്‍ യൂറോപ്പ്, മലേഷ്യ,സൗത്ത് ഈസ്റ്റ് ഏഷ്യ(സിംഗപ്പൂര്‍ ഒഴികെ),ശ്രീലങ്ക, ഭൂട്ടാന്‍, നോപ്പാള്‍, മാലിദ്വീപ്, മധ്യേഷ, മധ്യ തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഡ്രീം 11 ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ലൈവ് പ്രക്ഷേപണം ആസ്വദിക്കാം.


കുറച്ചു വര്‍ഷങ്ങളായി ഐപിഎല്‍ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ക്രിക്കറ്റ് ടൂര്‍ണമെന്റായി മാറിയിട്ടുണ്ട്.ലോക്ക് ഡൗണ്‍ സമയത്ത് ഇത്തരമൊരു തത്സമയ അനുഭവം ആരാധകരുടെ ആശേം വീട്ടിലിരുന്ന് വാനോളമുയര്‍ത്താന്‍ സഹായിക്കുമെന്ന് യപ് ടിവി സ്ഥാപകനും സിഇഒയുമായി ഉദയ് റെഡി പറഞ്ഞു.


https://www.yupptv.com

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.