ടെലിവിഷന്‍ ഷോകള്‍ പുനരാരംഭിക്കുന്നു;ഓഫറുകളുമായി യപ് ടിവി
ടെലിവിഷന്‍ ഷോകള്‍ പുനരാരംഭിക്കുന്നു;ഓഫറുകളുമായി യപ് ടിവി
ടെലിവിഷന്‍ ഷോകള്‍ പുനരാരംഭിക്കുന്നു;ഓഫറുകളുമായി യപ് ടിവി

ആഗോള പകര്‍ച്ച വ്യാധിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന് പതിയെ ഇളവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് സിനിമ, ടിവി വ്യവസായം. ഈ മേഖലയില്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചാനലുകൡ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മിക്ക ചാനലുകളിലെയും പുതിയ ഉള്ളടക്കത്തിന്റെ തിരിച്ചുവരവ് കണക്കിലെടുത്ത്, യപ് ടിവി ഉപയോക്താക്കള്‍ക്ക് വര്‍ഷം മുഴുവനുള്ള എല്ലാ പാക്കേജുകള്‍ക്കും ഉയര്‍ന്ന ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍് അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ അഞ്ചു രാജ്യങ്ങളിലാകും ഓഫര്‍ ലഭ്യമാകുന്നത്. ടെലിവിഷനിലെ ഷോകള്‍ക്കൊപ്പം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, എന്നീ ഭാഷകളില്‍ള്ള മൂവായിരത്തിലധികം സിനിമകളുടെ ശേഖരവും യപ് ടിവി ലഭ്യമാക്കുന്നുണ്ട്.

യപ് ടിവിയുടെ ക്യാച്ച്അപ്പ് മൂവീസ് എന്ന പുതിയ വിഭാഗം ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.



തെലുങ്ക് ടെലിവിഷന്‍ ചാനലുകളായ ഇടിവി,ജെമിനി ടിവി,സീ തെലുങ്ക് എന്നീ ചാനലുകള്‍ പുതിയ എപ്പിസോഡുകള്‍ ജൂണ്‍ 22 മുതല്‍ ആരംഭിച്ചിരുന്നു. സ്റ്റാര്‍ മാ ചാനല്‍ ജൂണ്‍ 29 ന് തിരികെ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.മലയാളത്തിലെ ചാനലുകളായ ഏഷ്യാനെറ്റ്,മഴവില്‍മനോരമ തുടങ്ങിയ ചാനലുകളും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.


തമിഴ്‌നാട്ടില്‍ ജൂണ്‍ 22 ന് ചാനലുകള്‍ തിരികെ വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചെന്നൈയില്‍ കോവിഡ് ബാധ കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ് ചാനലുകളില്‍ പുതിയ കണ്ടന്റുകളുടെ പ്രക്ഷേപണത്തെക്കുറിച്ച് കൃത്യമായ വവിരമില്ല.മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നതിനാല്‍,ഹിന്ദി ടെലിവിഷന്‍ ചാനലുകളുടെയും കാര്യവും ഇതേ രീതിയിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.