കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം
കെ.എം. മാണിക്കു മലങ്കര കത്തോലിക്ക  സഭയുടെ ആദരം
പാ​ലാ: അ​ന്ത​രി​ച്ച കെ.​എം. മാ​ണി​ക്കു മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ദ​രം. ഇ​ന്ന​ലെ സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശുശ്രൂ​ഷ ന​ട​ത്തി.

ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ബി​ഷ​പ് മാ​ർ ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ്, ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, തിരുവല്ല അതിരൂപത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ചെ​റി​യാ​ൻ താ​ഴ​മ​ണ്‍, കോ​ട്ട​യം മേ​ഖ​ല വി​കാ​രി റ​വ.​ഡോ. റെ​ജി മ​ന​യ്ക്ക​ലേ​ട്ട്, കോ​ട്ട​യം മേ​ഖ​ല​യി​ലെ വൈ​ദി​ക​ർ എ​ന്നി​വ​രും പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു. പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം കെ.​എം.​മാ​ണി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ, മ​ക​ൻ ജോ​സ് കെ.​മാ​ണി എം​പി, മ​റ്റു​ മ​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രെ ആ​ശ്വ​സി​പ്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ​ഭാ മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ മ​ട​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.