കാഷ്മീർ: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അഡ്വാനി
Monday, August 5, 2019 4:39 PM IST
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാവ് എൽ.കെ. അഡ്വാനി.
കാഷ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അഡ്വാനി പറഞ്ഞു. മികച്ച തീരുമാനമാണിതെന്നു പറഞ്ഞ അഡ്വാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.