ഇടിച്ചുക‍യറി ലവ്‌ലിന മെഡൽ ഉറപ്പിച്ചു
ഇടിച്ചുക‍യറി ലവ്‌ലിന മെഡൽ ഉറപ്പിച്ചു
ഇ​​​​​ന്ത്യ​​​​​ക്കു ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ര​​​​​ണ്ടാം മെ​​​​​ഡ​​​​​ൽ ഉ​​​​​റ​​​​​പ്പി​​​​​ച്ചു മ​​​​​റ്റൊ​​​​​രു വ​​​​​നി​​​​​താ​​​​​താ​​​​​രം. വ​​​​​നി​​​​​താ വെ​​​​​ൽ​​​​​റ്റ​​​​​ർ​​​​​വെ​​​​​യ്റ്റ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ചെ​​​​​ൻ നീ​​​​​ൻ ചി​​​​​നി​​​​​നെ 4-1ന് ​​​​​ഇ​​​​​ടി​​​​​ച്ചി​​​​​ട്ടാ​​​​​ണ് ല​​​​​വ്‌​​​​ലി​​​​​ന സെ​​​​​മി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​തോ​​​​​ടെ ഇ​​​​​ന്ത്യ​​​​​ക്ക് ഒ​​​​​ളി​​​​​ന്പി​​​​​ക് ബോ​​​​​ക്സിം​​​​​ഗ് റിം​​​​​ഗി​​​​​ൽ​​​​​നി​​​​​ന്നു മൂ​​​​​ന്നാ​​​​​മ​​​​​ത്തെ മെ​​​​​ഡ​​​​​ൽ ഉ​​​​​റ​​​​​പ്പാ​​​​​യി. വി​​​​​ജേ​​​​​ന്ദ​​​​​ർ സിം​​​​​ഗും (2008 ബെ​​​​യ്ജിം​​​​ഗ്) മേ​​​​​രി കോ​​​​​മും (2012 ല​​​​ണ്ട​​​​ൻ) മാ​​​​​ത്ര​​​​​മേ ഒ​​​​​ളി​​​​​ന്പി​​​​​ക് ബോ​​​​​ക്സിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ളൂ.

ഒ​​​​​ളി​​​​​ന്പി​​​​​ക് ബോ​​​​​ക്സിം​​​​​ഗി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ആ​​​​​സാം സ്വദേശിയാണു ല​​​​​വ്​​​​ലി​​​​​ന. ബു​​​​​ദ്ധി​​​​​മു​​​​​ട്ടേ​​​​​റി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്ന താ​​​​​ര​​​​​ത്തി​​​​​ന്‍റെ ഒ​​​​​ളി​​​​​ന്പി​​​​​ക് വ​​​​​രെ​​​​​യു​​​​​ള്ള യാ​​​​​ത്ര. അ​​​​​മ്മ​​​​​യു​​​​​ടെ വൃ​​​​​ക്ക​​​​​മാ​​​​​റ്റിവയ്ക്കൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷം ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ദേ​​​​​ശീ​​​​​യ ക്യാ​​​​​ന്പി​​​​​ൽ നി​​​​​ന്ന് വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ജൂ​​​​​ലൈ​​​​​യി​​​​​ൽ സ​​​​​ഹ​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാ​​​​​വ​​​​​രും ദേ​​​​​ശീ​​​​​യ ക്യാ​​​​​ന്പി​​​​​ൽ പരിശീലിക്കു ന്പോൾ അ​​​​​ച്ഛ​​​​​നെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി വ​​​​​യലി​​​​​​​​​​ലും വൃ​​​​​ക്ക രോ​​​​​ഗ​​​​​ിയായ അ​​​​​മ്മ​​​​​യ്ക്കു കൂട്ടായി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ല​​​​​വ‌്‌​​​​ലി​​​​​ന.


ലോ​​​​​ക്ഡൗ​​​​​ണ്‍ കാ​​​​​ല​​​​​ത്ത് കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​രും ഓ​​​​​ണ്‍​ലൈ​​​​​ൻ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​ക​​​​​യും സി​​​​​നി​​​​​മ​​​​​ക​​​​​ളും സീ​​​​​രീ​​​​​സു​​​​​ക​​​​​ളും കാ​​​​​ണു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നു​​​​കാ​​​​​രി​​​​​യാ​​​​​യ ല​​​​​വ്‌​​​​ലി​​​​​ന ബോ​​​​​ക്സിം​​​​​ഗ് കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​തി​​​​നും എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വീ​​​​​ഡി​​​​​യോ​​​​​ക​​​​​ൾ കാ​​​​​ണാ​​​​​നു​​​​​മാ​​​​​ണ് സ​​​​​മ​​​​​യം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ബാ​​​​ഡ്മി​​​​ന്‍റ​​​​ൺ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ പി.​​​​വി. സി​​​​ന്ധു സെ​​​​മി ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മാ​​​​ണ് സി​​​​ന്ധു. റി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ സി​​​​ന്ധു വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നാ​​​​ണ് സെ​​​​മി മ​​​​ത്സ​​​​രം.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​ജ​​​​യ​​​​ത്തോ​​​​ടെ ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​തീ​​​​ക്ഷ നി​​​​ല​​​​നി​​​​ർ​​​​ത്തി. അ​​​​ന്പെ​​​​യ്ത്തി​​​​ൽ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ ദീ​​​​പി​​​​ക കു​​​​മാ​​​​രി ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ പു​​​​റ​​​​ത്താ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.