ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി
ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി
പു​​രു​​ഷ​​ന്മാ​​രു​​ടെ ലോം​​ഗ്ജം​​പി​​ൽ മ​​ല​​യാ​​ളി​​താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​ർ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ഫൈ​​ന​​ലി​​നു​​ള്ള യോ​​ഗ്യ​​ത മാ​​ർ​​ക്കാ​​യ 8.15 ക​​ട​​ക്കാ​​ൻ ശ്രീ​​ശ​​ങ്ക​​റി​​നു മൂ​​ന്നു ശ്ര​​മ​​ത്തി​​ലും സാ​​ധി​​ച്ചി​​ല്ല.

ആ​​ദ്യ ശ്ര​​മ​​ത്തി​​ലെ 7.69 ആ​​ണ് മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ മി​​ക​​ച്ച ദൂ​​രം. ഗ്രൂ​​പ്പ് ബി​​യി​​ൽ മ​​ത്സ​​രി​​ച്ച ശ്രീ​​ശ​​ങ്ക​​റി​​നു 13-ാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ര​​ണ്ടു ഗ്രൂ​​പ്പി​​ലു​​മാ​​യി 25-ാം സ്ഥാ​​ന​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.