റിക്കാർഡില്ലാതെ ഡുപ്ലാന്റിസ്പുരുഷ പോൾവോൾട്ടിൽ ലോക റിക്കാർഡുകാരനായ സ്വീഡന്റെ അർമാൻഡ് ഡുപ്ലാന്റിസിന് ഒളിന്പിക് റിക്കാർഡ് സ്വന്തമാക്കാനായില്ല. 6.02 മീറ്ററുമായി സ്വർണം നേടിയെങ്കിലും സ്വന്തം പേരിലുള്ള ലോക റിക്കാർഡായ 6.18 മീറ്ററിന്റെ അടുത്തെങ്ങുമെത്താൻ താരത്തിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം.
2016ൽ ബ്രസീലിന്റെ തിയാഗൊ ബ്രാസ് കുറിച്ച 6.03 മീറ്ററാണ് ഒളിന്പിക് റിക്കാർഡ്. ടോക്കിയോയിലും മത്സരരംഗത്തുണ്ടായിരുന്ന ബ്രാസിന് 5.87 മീറ്ററുമായി വെങ്കലം സ്വന്തമാക്കാനേ സാധിച്ചുള്ളൂ. അമേരിക്കയുടെ ക്രിസ്റ്റഫർ നീൽസെനിനാണു (5.97) വെള്ളി.