എംബോമ ബോംബ്വനിതാ 200 മീറ്ററിലെ സെൻസേഷണൽ സ്റ്റാർ ആയതു വെള്ളി മെഡൽ സ്വന്തമാക്കിയ നമീബിയയുടെ ക്രിസ്റ്റീന എംബോമയെന്ന പതിനെട്ടുകാരിയായിരുന്നു. ഈ കൗമാര താരം അവസാന 40 മീറ്ററിൽ നടത്തിയ മിന്നൽ കുതിപ്പിൽ അമേരിക്കയുടെ ഗബ്രിയേൽ തോമസും (വെങ്കലം 21.87 സെക്കൻഡ്) ഷെല്ലി ആൻ ഫ്രേസറും നിലംപൊത്തി. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത എംബോമ വെള്ളിയിൽ മുത്തമിട്ടു.
അണ്ടർ 20 ലോക റിക്കാർഡ് സമയം കുറിച്ചായിരുന്നു ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ എംബോമ ബോംബ് പൊട്ടിയത്. അതോടെ ഒളിന്പിക് ഫൈനലിനു മുന്പ് 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയത്തിന് (21.61) ഉടമയായിരുന്ന ഗബ്രിയേൽ തോമസ് വെങ്കലത്തിലേക്കു പിന്തള്ളപ്പെട്ടു. എലെയ്ന്റെ കുതിപ്പിൽ ഗബ്രിയേൽ തോമസിന്റെ 21.61 സെക്കൻഡ് ചരിത്രത്തിലെ മൂന്നാമത്തെ സമയത്തിലേക്ക് ഇറങ്ങുകയും ചെയ്തു.