കാരണം, വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ ഇല്ല. ഫൈനലിലേക്കു മുന്നേറുന്നവർ സെമിയിൽ എതിരാളികളെ ഇടിച്ച് വശംകെടുത്തിയിരിക്കാം. അതിനാൽ വെങ്കലത്തിനായി പരാജയപ്പെട്ടവർതമ്മിൽ പോരാട്ടം വേണ്ടെന്ന് 1950ൽ രാജ്യാന്തര ബോക്സിംഗ് അസോസിയേഷൻ നിശ്ചയിച്ചു.
1904-1948വരെയുള്ള ഒളിന്പിക്സ് ബോക്സിംഗിൽ വെങ്കല മെഡൽ പോരാട്ടമുണ്ടായിരുന്നു. 1972 മുതൽ സെമിയിൽ പരാജയപ്പെടുന്ന രണ്ട് ബോക്സിംഗ് താരങ്ങൾക്കും വെങ്കലം നൽകിവരുന്നു.