അതേസമയം, വനിതാ ഹോക്കി, ബോക്സിംഗ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടു. 69 കിലോഗ്രാം വിഭാഗം സെമിയിൽ തുർക്കിയുടെ ബുസെനാസ് സൂർമെനേലിയോട് 5-0നു പരാജയപ്പെട്ട ലവ്ലിന വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു.
വനിതാ ഹോക്കിയിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ അർജന്റീനയോട് 2-1നായിരുന്നു ഇന്ത്യയുടെ തോൽവി. നാളെ നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ബ്രിട്ടനുമായി ഏറ്റുമുട്ടും. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യൻ വനിതകൾ ആദ്യമായാണ് സെമിയിൽ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ജർമനിയുമായി കൊന്പുകോർക്കും. ഇന്ത്യൻ സമയം രാവിലെ 7.00നാണു മത്സരം.