ഉയരെ ആവേശം...ഒളിന്പിക് ഹോക്കിയിൽ ഇതോടെ ഇന്ത്യക്ക് 12 മെഡലുകളായി. 11 മെഡലുകളുള്ള ജർമനിയാണ് ഇന്ത്യക്കു പിന്നിൽ. കഴിഞ്ഞ മൂന്ന് ഒളിന്പിക്സും ഇന്ത്യക്കു നാണക്കേടാണു നൽകിത്. 2008 ബെയ്ജിംഗ് ഒളിന്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012ൽ ലണ്ടനിൽ അവസാന സ്ഥാനക്കാരായി. 2016 റിയോയിൽ നേടാനായത് എട്ടാം സ്ഥാനം.
റിയോയിൽ തലതാഴ്ത്തി മടങ്ങിയ ശേഷമുള്ള അഞ്ചു വർഷം പിന്നീടുന്പോൾ ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുന്‍പ് ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.
പുതിയ താരങ്ങൾ ഇന്ത്യൻ ടീമിലെത്തി. 2016 ലെ ജൂണിയർ ഹോക്കി ലോകകപ്പ് നേടിയ ടീമിലെ പലരും ഇന്ത്യയുടെ സീനിയർ ടീമിലെത്തിയതോടെ പ്രകടനം കൂടുതൽ മികവിലായി. ആക്രമണത്തിലും പ്രതിരോധത്തിലും പുതുരക്തങ്ങളായി. ഒളിന്പിക് ടീമിൽ അംഗങ്ങളായിരുന്ന ഹാർദിക് സിംഗ്, ഗുർജന്ത് സിംഗ്, സിമ്രാൻജിത് സിംഗ്, മന്ദീപ് സീംഗ്, ഹർമൻപ്രീത് സിംഗ്, വരുണ്‍ കുമാർ, സുമിത്, നീലകണ്ഠ ശർമ എന്നിവർ ജൂണിയർ ടീമിൽ കളിച്ചെത്തിയവരാണ്.
ഇന്ത്യൻ ഹോക്കി ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിനാണു ടോക്കിയോ സാക്ഷ്യം വഹിച്ചത്.
ശ്രീജേഷിന്റെ മെഡൽ നേട്ടങ്ങൾഒളിന്പിക്സ്2020 ടോക്കിയോ, വെങ്കലം
ഏഷ്യൻ ഗെയിംസ്2014 ഇഞ്ചിയോണ്‍, സ്വർണം
2018 ജക്കാർത്ത, വെങ്കലം
ഏഷ്യ കപ്പ്2012 ഇപ്പോ, വെള്ളി
ചാന്പ്യൻസ് ട്രോഫി2016 ലണ്ടൻ, വെള്ളി
2018 ബ്രെഡ, വെള്ളി
ഏഷ്യൻ ചാന്പ്യൻസ് ട്രോഫി2011 ഓർഡോസ് സിറ്റി, സ്വർണം
2016 കൗണ്ടാൻ, സ്വർണം
2018 മസ്കറ്റ്, സ്വർണം
2012 ദോഹ, വെള്ളി
വേൾഡ് ലീഗ്2014-15 റായ്പൂർ, വെങ്കലം
കോമണ്‍വെൽത്ത് ഗെയിംസ്2014 ഗ്ലാസ്ഗോ, വെള്ളി