24-ാം മിനിറ്റിൽ ബ്രിട്ടൻ രണ്ടാം ഗോളും നേടി. ഇന്ത്യ തുടർച്ചയായി പെനൽറ്റി കോർണറുകൾ നേടി. പെനൽറ്റി കോർണറിൽനിന്നു ഗുർജിത് കൗർ 25-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗുർജിത് രണ്ടാമതും ബ്രിട്ടന്റെ വലകുലുക്കി. 48-ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗ്രേസ് ബാൽസ്ഡണ്‍ ബ്രിട്ടന്റെ നാലാം ഗോളും നേടി.
നെതർലൻഡ്സിനാണു സ്വർണം. ഫൈനലിൽ നെതർലൻഡ്സ് 3-1ന് അർജന്റീനയെ തോൽപ്പിച്ചു. നാലാം തവണയാണു നെതർലൻഡ്സ് സ്വർണം നേടുന്നത്.