വെങ്കല ഗുസ്തി
വെങ്കല ഗുസ്തി
ഇ​​​​ന്ത്യ​​​​ക്കു വീ​​​​ണ്ടും ഗു​​​​സ്തി​​​​പി​​​​ടി​​​​ച്ച് മെ​​​​ഡ​​​​ൽ. പു​​​​രു​​​​ഷന്മാ​​​​രു​​​​ടെ 65 കി​​​​ലോ​​​​ഗ്രാം ഫ്രീ​​​​സ്റ്റൈ​​​​ൽ ഗു​​​​സ്തി​​​​യു​​​​ടെ വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ലോ​​​​ക ര​​​​ണ്ടാം റാ​​​​ങ്കു​​​​കാ​​​​ര​​​​നാ​​​​യ ബ​​​​ജ്റം​​​​ഗ് പൂ​​​​നി​​​​യ ക​​​​സാ​​​​ഖി​​​​സ്ഥാ​​​​ന്‍റെ ദൗ​​​​ല​​​​ത് നി​​​​യാ​​​​സ്ബെ​​​​കോ​​​​വി​​​​നെ 8-0ന് ​​​​മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ച്ചു, ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​റാം മെ​​​​ഡ​​​​ൽ. ഒ​​​​ളി​​​​ന്പി​​​​ക് ഗു​​​​സ്തി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ഏ​​​​ഴാം മെ​​​​ഡ​​​​ലാ​​​​ണി​​​​ത്.

65 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്തെ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ നി​​​​യാ​​​​സ്ബെ​​​​കോ​​​​വ് ര​​​​ണ്ടു ത​​​​വ​​​​ണ ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ 2019ലെ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വെ​​​​ള്ളി​​​​യും ക​​​​സാ​​​​ഖ് താ​​​​ര​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യ റൗ​​​​ണ്ടി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ക​​​​സാ​​​​ഖ് താ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. പൂ​​​​നി​​​​യ​​​​യെ സ​​​​ർ​​​​ക്കി​​​​ളി​​​​നു വെ​​​​ളി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടാ​​​​ൻ നോ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ​​​​താ​​​​ര​​​​വും വി​​​​ട്ടു​​​​ത്തി​​​​ല്ല. പൂ​​​​നി​​​​യ ആ​​​​ദ്യ പോ​​​​യി​​​​ന്‍റ് നേ​​​​ടി. ആ​​​​ദ്യ റൗ​​​​ണ്ട് അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​റാ​​​​യ​​​​പ്പോ​​​​ൾ ദൗ​​​​ല​​​​ത്തി​​​​നെ ത​​​​ള്ളി പു​​​​റ​​​​ത്താ​​​​ക്കി അ​​​​ടു​​​​ത്ത പോ​​​​യി​​​​ന്‍റും സ്വ​​​​ന്ത​​​​മാ​​​​ക്കി.


ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ദൗ​​​​ല​​​​ത്ത് പ്ര​​​​തി​​​​രോ​​​​ധി​​​​ച്ചു ക​​​​ളി​​​​ച്ചു. ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി ക​​​​സാ​​​​ഖ് താ​​​​ര​​​​ത്തെ മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ച്ച് ര​​​​ണ്ടു പോ​​​​യി​​​​ന്‍റ് കൂ​​​​ടി ബ​​​​ജ്റം​​​​ഗ് സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​വ​​​​സാ​​​​ന സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു പോ​​​​യി​​​​ന്‍റ് കൂ​​​​ടി ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ പൂ​​​​നി​​​​യ 8-0ന് ​​​​ജ​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.