സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
Thursday, March 23, 2023 10:31 AM IST
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പവ്വത്തില്‍ സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷനാണെന്ന് ആര്‍ച്ച്ബിഷപ് പെരുന്തോട്ടം. കബറടക്ക ശുശ്രൂഷാമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സ്വന്തം അതിരൂപതയ്ക്കും സാര്‍വത്രിക സഭയ്ക്കുംവേണ്ടി അഹോരാത്രം ത്യാഗനിര്‍ഭരമായ സേവനം അനുഷ്ഠിച്ച പവ്വത്തില്‍ പൊതുസമൂഹ നന്മയ്ക്കായും ശ്രദ്ധ ചെലുത്തി. സഭൈക്യ, മതാന്തര രംഗങ്ങളില്‍ വലിയ സംഭാവന നൽകി.
സഭയുടെ തനിമ വീണ്ടെടുക്കാൻ അദ്ദേഹം നടത്തിയ ത്യാഗം അവിസ്മരണീയമാണ്. അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങള്‍ ഏറ്റെടുത്തു. ശക്തമായ നിലപാടുകളിലൂടെ സഭയുടെ പ്രവാചകദൗത്യം നിര്‍വഹിച്ച പുണ്യപിതാവാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.