എക്സ്ട്രാ ടൈമിൽ ഫ്രാൻസ് മികച്ച പ്രകടനം പുറത്തെടുത്തു തുടങ്ങിയെങ്കിലും 83-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കമെയോയുടെ മികച്ച രണ്ടു ഫിനിഷിംഗുകൾ ഫ്രാൻസിനെ തകർത്തു. 1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിനുശേഷം ഒളിന്പിക് സ്വർണമെഡൽ എന്ന ഫ്രാൻസിന്റെ മോഹമാണ് തകർന്നത്.
സൂപ്പർ സ്പെയിൻപുരുഷ യൂറോ കപ്പ് (2024), വനിതകളുടെ ലോകകപ്പ് (2023), പുരുഷന്മാരുടെ യുവേഫ നേഷൻസ് ലീഗ് (2023), വനിതകളുടെ നേഷൻസ് ലീഗ് (2024), അണ്ടർ 19 പുരുഷ യൂറോ കപ്പ് (2024), വനിതകളുടെ അണ്ടർ 19 യൂറോ കപ്പ് (2024) ഇതെല്ലാം സ്പെയിനിനു സ്വന്തം.